നാടിന് മാതൃകയായി സാന്ത്വനം കൂട്ടായ്മ

0

മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളില്‍ ‘സാന്ത്വനം’ വെള്ളൂര്‍ യൂണിറ്റിലെ സന്നദ്ധപ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. സ്കൂളിലെ എല്ലാ ക്ലാസ് മുറികളും, വരാന്തയും, വാട്ടര്‍ ടാങ്കും, ശുചിമുറികളും അവര്‍ കഴുകി വൃത്തിയാക്കി.

ഈ സ്കൂളില്‍ പഠിക്കുന്ന കുട്ടിയുടെ പിതാവും, സന്നദ്ധ പ്രവര്‍ത്തകനുമായ ശ്രീ. ഹര്‍ഷാദ് നേതൃത്വം നല്‍കി. പി.ടി.എ പ്രസിഡന്‍റ് ഷാജി ദാറുല്‍ഹറം, സെക്രട്ടറി ശ്യാം, എസ്.എം.സി. ചെയര്‍മാന്‍ എം.എച്ച്. സുലൈമാന്‍ തുടങ്ങിയവര്‍ അവരോടൊപ്പമുണ്ടായിരുന്നു.

യാതൊരു പ്രതിഫലേച്ഛയുമില്ലാതെ, നിറഞ്ഞ മനസ്സോടെ സേവനതല്‍പരരായ ഒരു കൂട്ടം യുവാക്കളാണ് നാടിന് മാതൃകയായത്. കഴിഞ്ഞ രണ്ടു വര്‍ഷമായി അടഞ്ഞു കിടന്ന ക്ലാസ് മുറികളും, അനുബന്ധ സൗകര്യങ്ങളും സ്കൂള്‍ തുറക്കലിന് മുന്നോടിയായി, ഗാന്ധി ജയന്തിയോടനുബന്ധിച്ചാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ”

You might also like

Leave A Reply

Your email address will not be published.