അന്തരിച്ച നടൻ നെടുമുടി വേണുവിന് തിരുവനന്തപുരം പൗരാവലി അനുസ്മരിക്കുന്നു

0

പ്രേം നസീർ സുഹൃത് സമിതി 17 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ 6 വരെ പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ചിരിക്കുന്ന അനുസ്മരണ യോഗം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൽഘാടനം ചെയ്യും.

വി.കെ. പ്രശാന്ത് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.

നെടുമുടി വേണുവിന്റെ മക്കളായ ഉണ്ണി വേണു, കണ്ണൻ വേണു എന്നിവരുടെ സാന്നിദ്ധ്യമുണ്ടാകും. രാഷ്ട്രീയ-മത- സിനിമ – സാംസ്ക്കാരിക-ടെലിവിഷൻ മേഖലയിലുള്ളവർ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയും, പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ എന്നിവർ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.