ഇത്തവണ അല്പം വിത്യസ്തമായാണ് ഗൂഗിള്‍ തങ്ങളുടെ സ്ഥാപക ദിനം ആഘോഷിക്കുന്നത്. ഇതിനായി പുതിയ ഗൂഗിള്‍ ഡൂഡില്‍ അവതരിപ്പിച്ചു.പിറന്നാളാഘോഷത്തിന്റെ ഭാഗമായി മനോഹരമായ കേക്കിന് സമീപം ഗൂഗിള്‍ എന്നെഴുതിയാണ് ഡൂഡിള്‍ വ്യത്യസ്തമായത്. സെര്‍ച്ച് എഞ്ചിന്‍ അവതരിപ്പിച്ച പുതിയ ഡൂഡിള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിരവധിപേരാണ് കമ്ബനിക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
1998 സെപ്റ്റംബറില്‍ പിഎച്ച്‌ഡി വിദ്യാര്‍ഥികളായ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്നാണ് ഗൂഗിളിന് രൂപം നല്‍കിയത്. ഇരുവരും പഠിച്ചിരുന്ന കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല ക്യാമ്ബസില്‍ ഉപയോഗിക്കുന്നതിനായിട്ടാണ് ഈ സെര്‍ച്ച് എഞ്ചിന്‍ ആരംഭിച്ചത്.നേരത്തെ തന്നെ ബാക്ക് റബ് എന്ന പേരില്‍ ഒരു സെര്‍ച്ച് എഞ്ചിന്‍ അല്‍ഗൊരിതം വികസിപ്പിച്ചെടുത്ത ഇരുവരും അവരുടെ പുതിയ പ്രൊജക്ടിന് ഗൂഗിള്‍ എന്ന് പേരിട്ടു. ഗണിതശാസ്ത്ര പദമായ ഗൂഗോളില്‍ (Googol) നിന്നാണ് ഗൂഗിള്‍( Google) എന്ന പേര് വന്നത്.ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റര്‍നെറ്റ് തിരച്ചില്‍ സംവിധാനമാണ് ഗൂഗിള്‍. അറിവുകള്‍ ശേഖരിച്ച് സാര്‍വ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചില്‍ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയില്‍പ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്.വെബ് സെര്‍ച്ച് എഞ്ചിന്‍ മാത്രമായി തുടക്കം കുറിച്ച ഗൂഗിളിനിപ്പോള്‍ ചിത്രങ്ങള്‍, വാര്‍ത്തകള്‍, വീഡിയോ, മാപ്പുകള്‍, ഓണ്‍ലൈന്‍ വ്യാപാരം, ഓണ്‍ലൈന്‍ സംവാദം എന്നിങ്ങനെ ഇന്‍റര്‍നെറ്റിന്റെ എല്ലാ മേഖലകളിലും സാന്നിദ്ധ്യമുണ്ട്.