സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്കായി (സില്‍വര്‍ ലൈന്‍) സ്ഥലം ഏറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുേമ്ബാള് നിര്‍ദിഷ്ട പാത കടന്നുപോകുന്ന വഴികളിലെ കുടുംബങ്ങള്‍ ആശങ്കയില്‍. പദ്ധതിക്കും അലൈന്മെന്റിനും റെയില്‍വേയുടെ അനുമതി ലഭ്യമായിട്ടില്ല. അലൈന്മെന്റില് കേന്ദ്രം മാറ്റം നിര്‍ദേശിച്ചാല്‍ സ്ഥലം വിട്ടുെകാടുത്ത തങ്ങള്‍ വഴിയാധാരമാകില്ലേ എന്നാണ് കുടുംബങ്ങള്‍ ചോദിക്കുന്നത്.സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെല്ലാം സ്ഥലം വില്‍ക്കാനോ ബാങ്കില്‍നിന്ന് ലോണ്‍ എടുക്കാനോ സാധിക്കാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു. പദ്ധതിക്കും അലൈന്മെന്റിനും അന്തിമ അനുമതി ലഭിച്ചശേഷമായിരിക്കും സ്ഥലമെടുപ്പ് എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍, രാജ്യാന്തര വായ്പ സ്ഥാപനങ്ങള്‍ 80 ശതമാനം ഭൂമി ഏറ്റെടുക്കാതെ വായ്പ തരില്ലെന്നതിനാല് അതിവേഗം ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. കോട്ടയത്ത് റെയില്‍വേ സ്റ്റേഷന് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലം അനുയോജ്യമല്ലെന്ന് റെയില്‍വേ തന്നെ കെ. റെയിലിനു നല്കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. കൊടൂരാറിനും മുട്ടമ്ബലം റെയില്‍വേ സ്റ്റേഷനും സമീപത്താണ് സ്റ്റേഷന് വരുന്നത്. നിലവിലെ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇവിടേക്ക് 4.85 കിലോമീറ്റര്‍ ദൂരമുണ്ട്. സ്റ്റേഷനടുത്ത് പ്രധാന റോഡുകള്‍ ഇല്ല. വര്‍ഷത്തില്‍ ആറും ഏഴും മാസം വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണിത്. റെയില്‍ ട്രാക്കിെന്റ കിഴക്കുഭാഗത്താണ് സ്റ്റേഷന് സ്ഥാപിക്കുന്നത്.നിലവില്‍ സ്റ്റേഷന് ട്രാക്കിെന്റ പടിഞ്ഞാറു ഭാഗത്തും. ഇങ്ങോട്ട് എത്തണമെങ്കില്‍ തിരക്കുപിടിച്ച കെ.കെ. റോഡിലൂടെ വരണം. കെ.എസ്.ആര്.ടി.സി, സ്വകാര്യബസ്സ്റ്റാന്ഡുകള് സ്റ്റേഷനടുത്തല്ലെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ അലൈന്മെന്റില് വരുേമ്ബാള്‍ സ്ഥലമെടുപ്പിനെ ബാധിക്കും. പദ്ധതിക്ക് അംഗീകാരം കിട്ടുന്നതിനു മുമ്ബ് ധിറുതി പിടിച്ച് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തില്‍ പ്രക്ഷോഭമാര്‍ഗങ്ങള്‍ ആലോചിക്കുകയാണ് കേരള ആന്റി സെമി ഹൈസ്പീഡ് ആക്ഷന്‍ കൗണ്‍സില്‍. പദ്ധതിക്കായി ജില്ലയില്‍ 108.11 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.ചങ്ങനാശ്ശേരി താലൂക്കില്‍ മാടപ്പള്ളി, തോട്ടക്കാട്, വാകത്താനം വില്ലേജുകളിലും കോട്ടയം താലൂക്കില്‍ മുട്ടമ്ബലം, നാട്ടകം, പനച്ചിക്കാട്, പേരൂര്‍, പെരുമ്ബായിക്കാട്, പുതുപ്പള്ളി, വിജയപുരം, മീനച്ചില്‍ താലൂക്കില്‍ കാണക്കാരി, കുറവിലങ്ങാട്, വൈക്കം താലൂക്കില്‍ കടുത്തുരുത്തി, മുളക്കുളം, ഞീഴൂര്‍ എന്നിവിടങ്ങളിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഇതിെന്റ സര്‍വേ നമ്ബറുകളും പുറത്തുവിട്ടിരുന്നു. പദ്ധതിക്ക് സാമൂഹിക ആഘാതപഠനം നടത്താന്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയാകാന്‍ 14 മാസമെടുക്കും.