സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു

0

ആറുമുതല്‍ ആറുവരെയാണ് ഹര്‍ത്താല്‍. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സ്ംയുക്ത കര്‍ഷക സമിതി കേരളത്തിലും ഹര്‍ത്താല്‍ ആചരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയതിന്റെ ഒന്നാം വാര്‍ഷികം. ഡല്‍ഹി അതിര്‍ത്തിയില്‍ ആരംഭിച്ച കര്‍ഷക പ്രക്ഷോഭം പത്ത് മാസം പൂര്‍ത്തിയാകുന്ന ദിനം. ഭാരത് ബന്ദിന് സെപ്റ്റംബര്‍ 27 തന്നെ തെരഞ്ഞെടുത്തത് ഈരണ്ട് കാരണങ്ങള്‍ കൊണ്ടാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഹര്‍ത്താലിന് എല്‍.ഡി.എഫും ദേശീയ പണിമുടക്കിന് യു.ഡി.എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.പത്രം, പാല്‍, ആംബുലന്‍സ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയേയും ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍, ഓട്ടോടാക്‌സി എന്നിവ നിരത്തിലിറങ്ങില്ല. കടകമ്ബോളങ്ങള്‍ അടഞ്ഞുകിടക്കും. ട്രേഡ് യൂണിയനുകളും സമരത്തിന്റെ ഭാഗമാകുന്നതോടെ വ്യവസായ മേഖലയും പ്രവര്‍ത്തിക്കില്ല. സാധാരണ നിലയിലെ സര്‍വീസ് ഉണ്ടാവില്ലെന്ന് കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു.സംയുക്ത കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ രാജ്ഭവനു മുന്നില്‍ കര്‍ഷക ധര്‍ണയും ട്രേഡ് യൂണിയന്‍ സംയുക്ത സമിതി രാവിലെ എല്ലാ തെരുവിലും പ്രതിഷേധം ശൃംഖലയും സംഘടിപ്പിക്കും.

You might also like

Leave A Reply

Your email address will not be published.