വ്യാപക രോഗപ്പകര്‍ച്ചയ്ക്ക് സാധ്യതയില്ല; നിപ ഇനിയും വരാന്‍ സാധ്യത

0

മഞ്ചേരി മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ അസോ. പ്രൊഫസറുമായ ഡോ.എ.അല്‍ത്താഫ്. ആരോഗ്യപ്രവര്‍ത്തകരും പൊതുജനങ്ങളും മാസ്‌ക് ധരിക്കുന്നുണ്ട്. കോവിഡ് പ്രതിരോധിക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങളാണോ സ്വീകരിക്കുന്നത് അത് തന്നെയാണ് നിപക്കും പ്രതിരോധമാര്‍ഗം. നമ്മള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെങ്കില്‍ നിപ പകരില്ല. അത് നൂറ് ശതമാനം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കേരളം വീണ്ടുമൊരു നിപ ഭീതിയുടെ നിഴലില്‍ നില്‍ക്കെ ഡോ.എ.അല്‍ത്താഫ് വ്യക്തമാക്കുന്നു.നിപയുടെ കാര്യത്തില്‍ 1998 മുതല്‍ ഇന്നുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെ ആകെ 26 ഔട്ട്ബ്രേക്കുകളാണ് ഉണ്ടായിട്ടുള്ളത്. മലേഷ്യ, സിംഗപ്പൂര്‍, ബംഗ്ലാദേശ്, ഇന്ത്യയില്‍ ബംഗാളിലും കേരളത്തിലും. സാധാരണ ഒന്നോ രണ്ടോ കേസുകളായിരിക്കും. മലേഷ്യയിലെ ആദ്യത്തെ ഔട്ട് ബ്രേക്ക് ഒഴിച്ച്‌ മറ്റുള്ളതെല്ലാം വളരെ കുറച്ച്‌ കേസുകളാണ് ഉണ്ടായിരിക്കുന്നത്. അതില്‍ തന്നെ ആദ്യത്തെ കേസില്‍ (Index case ) നിന്ന് ഒന്നോ രണ്ടോ കേസുകളാകും ഉണ്ടായിട്ടുണ്ടാകുക. ചിലപ്പോള്‍ ഒന്നോ രണ്ടോ, അല്ലെങ്കില്‍ എട്ടോ പത്തോ പതിനാലോ കേസുകള്‍. എന്നാല്‍ ബംഗാളിലെ സിലിഗുരിയില്‍ 66 കേസും ബംഗ്ലാദേശില്‍ 30 കേസും ഉണ്ടായ സംഭവങ്ങളുണ്ട്. കേരളത്തിന്റെ കാര്യത്തില്‍ ആദ്യത്തെ ഔട്ട്ബ്രേക്കില്‍ 23 കേസുകള്‍ ഉണ്ടായി. സ്ഥീരീകരിച്ച 18 കേസും സാധ്യത കണക്കാക്കുന്ന അഞ്ച് കേസും. അതില്‍ 21 പേരും മരിച്ചു. രണ്ട് പേര് രോഗമുക്തരായി. ആദ്യത്തെ ഔട്ട്‌ബ്രേക്കിലെ 23 കേസുകളില്‍ ഒരെണ്ണം മാത്രമാണ് പ്രകൃതിയില്‍നിന്ന് ഉണ്ടായിട്ടിള്ളത്. ബാക്കിയുള്ള 22 കേസുകളും മറ്റ് രോഗബാധിതരില്‍ നിന്ന് പകര്‍ന്നതാണ്. ആദ്യത്തെ കേസില്‍ നിന്ന് 19 കേസ് ഉണ്ടായി. അതില്‍ നിന്ന് നിന്ന് മൂന്ന് പേരിലേക്ക് പകര്‍ന്നു.

You might also like

Leave A Reply

Your email address will not be published.