അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് കമ്ബനി അറിയിച്ചു. അടുത്ത വര്‍ഷം പകുതിയോടെ രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങാനും ആലോചിക്കുന്നതായും കമ്ബനി പ്രസ്താവനയില്‍ വ്യക്തമാക്കി.നഷ്ടം കുമിഞ്ഞുകൂടിയതിനെ തുടര്‍ന്ന് 2019ലാണ് ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം നിര്‍ത്തിയത്. ജെറ്റ് എയര്‍വെയ്‌സിനെ മടക്കിക്കൊണ്ടുവരുന്നതിനുള്ള നവീകരണ പദ്ധതിക്ക് ജൂണിലാണ് നാഷണല്‍ കമ്ബനീസ് ലോ ട്രിബ്യൂണല്‍ അനുമതി നല്‍കിയത്. വരും മാസങ്ങളില്‍ കടം കെടുത്തുതീര്‍ക്കുമെന്നും കമ്ബനി പ്രസ്താവനയില്‍ അറിയിച്ചു. അടുത്ത വര്‍ഷം ആദ്യം പാദത്തില്‍ ന്യൂഡല്‍ഹി- മുംബൈ റൂട്ടില്‍ വിമാനം പറത്തി ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. 2022 പകുതിയോടെ രാജ്യാന്തര സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് കമ്ബനി കണക്കുകൂട്ടുന്നത്. എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കി കിട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കമ്ബനി അറിയിച്ചു.മൂന്ന് വര്‍ഷം കൊണ്ട് 50ലധികം വിമാനങ്ങളുള്ള കമ്ബനിയായി ജെറ്റ് എയര്‍വെയ്‌സിനെ മാറ്റാനാണ് പദ്ധതി. അഞ്ചുവര്‍ഷം കൊണ്ട് നൂറിലധികം വിമാനങ്ങളുള്ള കമ്ബനിയായി ഇതിനെ പരിഷ്‌കരിക്കാനും കമ്ബനി ലക്ഷ്യമിടുന്നുണ്ട്. ജെറ്റ് എയര്‍വെയ്‌സിന്റെ രണ്ടാം വരവില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കാനാണ് കമ്ബനി പദ്ധതിയിടുന്നത്.