സൗദി വിദ്യാഭ്യാസ മന്ത്രാലയ നിര്‍ദേശത്തെ തുടര്‍ന്ന് സ്കൂളില്‍ ഓഫ്ലൈന് ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും. അന്നേ ദിവസം 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകള്‍ തുടങ്ങുന്നത്. ഒമ്ബത്, 11 ക്ലാസുകള്‍ ഈ മാസം 20നും ആരംഭിക്കും. കോവിഡിനെതിരെ രണ്ട് ഡോസ് വാക്സിനെടുത്തവരും നേരിട്ടുള്ള ക്ലാസില്‍ പങ്കെടുക്കാന്‍ സമ്മതമാണെന്ന് അറിയിച്ചവരുമായ വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസ് ആരംഭിക്കുന്നത്. വാക്സിന് എടുക്കാത്തവര്‍ക്കും യാത്ര വിലക്ക് കാരണം നാട്ടില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 1.20വരെയായിരിക്കും ക്ലാസുകള്‍.ഒരേ ക്ലാസിലെ വിദ്യാര്‍ഥികളെ തന്നെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ഓഫ്ലൈന് ക്ലാസുകള്‍. സ്കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ രണ്ട് ഡോസുകള്‍ പൂര്‍ത്തിയാക്കിയ ആരോഗ്യ മന്ത്രാലയത്തില്‍നിന്നുള്ള രേഖ അതത് ക്ലാസ് ടീച്ചറെ ഏല്പിക്കുകയും ഇതിെന്റ കോപ്പി ക്ലാസിലെത്തുമ്ബോള്‍ കൂടെ സൂക്ഷിക്കേണ്ടതുമാണ്. ഒറ്റ ഡോസ് മാത്രമായി വാക്സിനെടുത്തവര്‍ക്ക് ക്ലാസില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. ആരോഗ്യമന്ത്രാലയം നിഷ്കര്‍ഷിച്ച മുഴുവന്‍ പ്രതിരോധ മാര്‍ഗങ്ങളും കുട്ടികള്‍ പാലിക്കണം. സ്കൂള്‍ കോമ്ബൗണ്ടിലെ കാന്റീന് ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല എന്നതുകൊണ്ട് കുട്ടികള്‍ക്കാവശ്യമുള്ള ലഘുഭക്ഷണങ്ങള്‍ വീട്ടില്‍നിന്ന് കൂടെ കരുതേണ്ടതാണ്. കുട്ടികളെ സ്കൂളിലെത്തിക്കേണ്ടതും തിരിച്ചുകൊണ്ടുപോവേണ്ടതും രക്ഷിതാക്കളുടെ ഉത്തരവാദിത്തമായിരിക്കും. കെ.ജി മുതല്‍ എട്ടുവരെ ക്ലാസുകള്‍ നിലവില്‍ നടക്കുന്ന പ്രകാരം ഓണ്‍ലൈനായി തന്നെ നടക്കുമെന്നും ഓണ്‍ലൈന്‍, ഓഫ്ലൈന് ക്ലാസുകള്‍ക്ക് തുല്യപ്രാധാന്യമുണ്ടായിരിക്കുമെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന് പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു.