കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് അടച്ച സ്കൂളുകള്‍ തുറക്കാന്‍ കരട് മാര്‍ഗരേഖയായി
സ്കൂള്‍ വൃത്തിയാക്കാന്‍ ശുചീകരണ യജ്ഞം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സ്കൂള്‍ തുറക്കും മുന്‍പ് സ്കൂള്‍തല പിടിഎ യോഗം ചേരും. അന്തിമരേഖ അഞ്ചു ദിവസത്തിനകം പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.
കരട് മാര്‍ഗരേഖ
‣ സ്കൂളില്‍ ഉച്ചഭക്ഷണം ഇല്ല. പകരം അലവന്‍സ് നല്‍കും.
‣ സ്കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.
‣ ഒരു ബഞ്ചില്‍ രണ്ടു പേര് മാത്രം.
‣ കൂട്ടം ചേരാന്‍ അനുവദിക്കില്ല.
‣ ഓട്ടോയില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല.
‣ ശരീര ഊഷ്മാവ്, ഓക്സിജന്‍ എന്നിവ പരിശോധിക്കാന്‍ സംവിധാനം.
‣ ചെറിയ ലക്ഷണം ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്കൂളില്‍ വിടരുത്.