സൂര്യദേവ മഠം ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം നെടുമുടി വേണുവിന്

0ആയൂർ മഞ്ഞപ്പാറ സൂര്യദേവ മഠത്തിന്റെ പ്രഥമ ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം നടൻ നെടുമുടി വേണുവിന് . 10001 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് നൽകുക.
ചലച്ചിത്ര രംഗത്തെ പ്രവർത്തന മികവിനാണ് ഈ പുരസ്ക്കാരം നെടുമുടി വേണുവിന് നൽകുന്നതെന്ന് ഡയറക്ടർ ഡോ: ഷാജി കെ. നായർ , പി.ആർ. ഒ . തെക്കൻ സ്റ്റാർ ബാദുഷ എന്നിവർ അറിയിച്ചു. ആഗസ്റ്റ് 19 വൈകുന്നേരം 4 ന് മഞ്ഞപ്പാറ സൂര്യദേവ മഠത്തിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്ക്കാരവും , എൻ.കെ.പ്രേമചന്‌ദ്രൻ പ്രശസ്തി പത്രവും സമർപ്പിക്കും. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ അദ്ധ്യക്ഷത വഹിക്കും.
രാവിലെ ഇട്ടി വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമൃത ഓണപുലരി ഉൽഘാടനം ചെയ്യുമെന്ന് ലീഗൽ അഡ്വൈസർ അഡ്വ.സിബിയും . ആർട്സ് കൺവീനർ പനച്ചമൂട് ഷാജഹാനും അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.