സംസ്ഥാനത്ത് സിനിമാ തീയേറ്ററുകള്‍ ഉടന്‍ തുറക്കാനാവില്ലെന്ന് മന്ത്രി സജി ചെറിയാന്‍

0

കോവിഡ് സാഹചര്യത്തില്‍ തിയറ്ററുകള്‍ ഇപ്പോള്‍ തുറക്കുന്നത് പരിഗണിക്കില്ലെന്നും കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധന ആശങ്കയോടെയാണ് കാണുന്നതെന്നും ടിപിആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ താഴെയെങ്കിലും വന്നാല്‍ മാത്രമേ തീയേറ്ററുകള്‍ തുറക്കുന്നത് പരി​ഗണിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.അടുത്ത നാല് മാസത്തേക്കു കൂടി തിയേറ്റര്‍ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഡിസംബര്‍ വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ബി​ഗ് ബജറ്റ് ചിത്രം മരക്കാര്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളാണ് റിലീസ് തീയതി വരെ പ്രഖ്യാപിച്ച്‌ തീയേറ്റര്‍ തുറക്കുന്നതിനായി കാത്തിരിക്കുന്നത്.ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്കും ആരാധകര്‍ക്കും ഒരുപോലെ തിരിച്ചടിയാണ് ഇപ്പോഴത്തെ തീരുമാനം. അതെ സമയം, കോവിഡ് മരണങ്ങള്‍ കൂടിവരുന്നത് സാഹചര്യം ജാഗ്രതയോടെ എടുക്കണമെന്നും മന്ത്രി പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.