മീഡിയ ഹബ് ഇക്കുറി നടൻ ഭരത് മുരളിയുടെ പേരിൽ പുരസ്ക്കാര വിതരണം ആഗസ്റ്റ് 24ന് ആറ്റിങ്ങലിൽ

0

മീഡിയ ഹബ് ഇക്കുറി നടൻ ഭരത് മുരളിയുടെ പേരിൽ നടത്തിയ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെൻററി ഫെസ്റ്റിവലിൻ്റെ പുരസ്ക്കാര വിതരണം ആഗസ്റ്റ് 24ന് ആറ്റിങ്ങലിൽ നടക്കും .അനം തര റിവർവ്യൂ റിസോർട്ടിൽ നടക്കുന്ന ചടങ്ങിൽ അടൂർ പ്രകാശ് എം പി ,എം എൽ എ മാരായ ഒ എസ് അംബിക ,വി .ശശി ,ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപെഴ്സൺ കുമാരി ,കോൺഗ്രസ്സ് നേതാവ് ബി.എസ് .അനൂപ് ,ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ ,സാജൻ ചക്കരയുമ്മ ,മഞ്ജിത്ത് ദിവാകർ ,അനു റാം ,ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ജി.കെ .ഹരീഷ് മണി ,ഡോ.രജത് കുമാർ , സീരിയൽ താരങ്ങളായ അനിൽ ആറ്റിങ്ങൽ ,അലിഫ് ഷാ എന്നിവർ പങ്കെടുക്കും .മീഡിയ ഹബ് സാരഥികളായ നിസ്സാർ ആറ്റിങ്ങൽ ,എ.കെ .നൗഷാദ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം വഹിയ്ക്കും .നടൻ ഇർഷാദ് അലിയ്ക്ക് 2021 ലെ മീഡിയ ഹബ് – ഭരത് മുരളി സ്മാരക പുരസ്ക്കാരം സമ്മാനിയ്ക്കും .കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അഞ്ച് സെഷനുകളായാണ് പരിപാടി .കലാ സാംസ്ക്കാരിക മേഖലകളിൽ മികവ് തെളിയിച്ച പതിനാലോളം പേരെയും ,മീഡിയ ഹബ് മുഖ്യ ഇവൻ്റ് സ്പോൺസർമാരേയും ,മീഡിയ പാർട്ണർമാരെയും ചടങ്ങിൽ ആദരിയ്ക്കും

You might also like

Leave A Reply

Your email address will not be published.