പ്രേം നസീർ സുഹൃത് സമിതി ഒരുക്കിയ നെടുമുടിയോടൊപ്പം ഓണ പൂത്താലം

0


ചടങ്ങിൽ ഡോ. വാഴ മുട്ടം ചന്ദ്രബാബു പാടിയ കീർത്തനത്തോടൊപ്പം നെടുമുടി വേണു ഇടക്കാ കൊട്ടുന്നു. ജയിൽ ഡി.ഐ.ജി. സന്തോഷ്, പ്രേം നസീറിന്റെ മകൻ ഷാനവാസ് സമീപം.

ഇടക്ക കൊട്ടി നെടുമുടി കൊടുമുടി കയറി
തിരു:- നാട്ട രാഗത്തിൽ ആദിതാളത്തിലുള്ള ദീക്ഷിതർ കൃതി മഹാഗണപതിം മനസാ സ്മരാമി എന്ന കീർത്തനം വേദിയിൽ പാടി തുടങ്ങിയപ്പോൾ കേട്ടുകൊണ്ടിരുന്ന നടൻ നെടുമുടി വേണുവിന് ഒരാഗ്രഹം ഇടക്ക കൊട്ടണമെന്ന്.

തൊട്ടടുത്തിരുന്ന ഇടക്ക കൈയ്യിലെടുത്ത് ശ്രുതിമധുരമായി ലയ താളത്തോടെ നെടുമുടി കൊട്ടി തുടങ്ങി.

കീർത്തനത്തിന്റെ അവസാനമുള്ള സ്വരങ്ങൾക്ക് നെടുമുടി താളമിട്ടതോടെ അവ കൊടുമുടി കയറി സദസിന് കണ്ണിനും കാതിനും ഇമ്പമേറിയ നവ്യ അനുഭൂതി പകരുകയും ചെയ്തു.

മതമൈത്രി സംഗീതജ്‌ഞൻ ഡോ: വാഴ മുട്ടം ചന്ദ്രബാബുവാണ് കീർത്തനം ആലപിച്ചത്. പ്രേം നസീർ സുഹൃത് സമിതി ഒരുക്കിയ നെടുമുടിയോടൊപ്പം ഓണ പൂത്താലം എന്ന പരിപാടിയിലാണ് നെടുമുടി വേണുവിന്റെ ഇടക്കാ പ്രകടനം നടന്നത്.

സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.വി.കെ. പ്രശാന്ത് എം.എൽ.എ.ഉൽഘാടനം ചെയ്ത ചടങ്ങിൽ ജയിൽ ഡി.ഐ.ജി. സന്തോഷ് ഓണസന്ദേശം നൽകുകയും പ്രേം നസീറിന്റെ മകൻ ഷാനവാസ് നെടുമുടിക്ക് ഓണക്കോടി സമർപ്പിക്കുകയും ചെയ്തു.

ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, ബാലചന്ദൻ , സ്വാമിനാഥൻ, ഡോ: ഷാനവാസ് , മനോജ് നന്തൻക്കോട്, ഡോ.ഗീതാ ഷാനവാസ് എന്നിവർ സംസാരിച്ചു.

ഗായകരായ തേക്കടി രാജൻ, ഐശ്വര്യ, സന്ധ്യ എന്നിവർ ഓണപാട്ടുകൾ പാടി. നെടുമുടിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ സമിതിയുടെ വകയായി ഓണ സദ്യയുമുണ്ടായിരുന്നു.

You might also like

Leave A Reply

Your email address will not be published.