പബ്‌ജിയ്ക്ക് അടിമപ്പെട്ട 16കാരന്‍ ചെലവഴിച്ചത്​ 10 ലക്ഷം രൂപ

0

MUMBAI : മാതാവിന്‍റെ അക്കൗണ്ടില്‍നിന്നാണ് പണം ചിലവഴിച്ചത്. മുംബൈയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ ജോഗേശ്വരിയിലാണ്​ സംഭവം. ഓണ്‍ലൈന്‍ ഇടപാടുകളിലൂടെയാണ്​ പബ്ജി കളിക്കാനായി 16 കാരന്‍ പത്ത്​ ലക്ഷം ചെലവഴിച്ചത്​. ഇതറിഞ്ഞ മാതാപിതാക്കള്‍ കുട്ടിയെ ശാസിച്ചതിനെ തുടര്‍ന്ന് കുട്ടി വീട്ടില്‍നിന്ന് ഓടിപ്പോയി. വ്യാഴാഴ്ച ഉച്ചയോടെ കുട്ടിയെ അന്ധേരിയിലെ മഹാകാളി ഗുഹ പ്രദേശത്ത് കണ്ടെത്തി വീട്ടിലേക്ക്​ തിരികെ കൊണ്ടുവരികയായിരുന്നു.മകനെ കാണാനില്ലെന്ന്​ കാണിച്ച്‌​ ബുധനാഴ്ച വൈകുന്നേരം പിതാവ് എം.ഐ.ഡി.സി പൊലീസ് സ്റ്റേഷനെ സമീപിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം മുതല്‍ കുട്ടി പബ്​ജി ഗെയിമിന്​ അടിമയാണെന്ന് പോലീസ് കണ്ടെത്തി. ഐഡിയും ഗെയിം കളിക്കാന്‍ വെര്‍ച്വല്‍ കറന്‍സിയും ലഭിക്കാനാണ്​ മാതാവിന്‍റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചതെന്ന് പോലീസ് പറയുന്നു.അതേസമയം, ഓണ്‍ലൈന്‍ ഗെയ്മുകള്‍ക്ക് നമ്മുടെ പുതു തലമുറ അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസവും ഇതിന് ആക്കം കൂട്ടുന്നുണ്ട് എന്നുള്ളതാണ് ഗൗരവമായ വിഷയം.

You might also like

Leave A Reply

Your email address will not be published.