നിബന്ധനകളോടുകൂടി ജില്ലയില്‍ ഹൗസ് ബോട്ടുകള്‍/ശിക്കാര വള്ളങ്ങള്‍ ഓടാന്‍ ജില്ല കലക്ടര്‍ എ. അലക്സാണ്ടര്‍ അനുമതി നല്കി
കോവിഡ് പ്രതിരോധ കുത്തിെവപ്പെടുത്ത ജീവനക്കാരെ ഉപയോഗിച്ച് മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ. ഹൗസ് ബോട്ടുകളില്‍/ശിക്കാര വള്ളങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ കോവിഡ് വാക്സിന് ഒരു ഡോസ് എങ്കിലും സ്വീകരിച്ചതിെന്റ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്. എല്ലാ ദിവസവും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഹൗസ് ബോട്ടുകള്‍/ ശിക്കാര വള്ളങ്ങള്‍ യാത്രക്ക് സജ്ജമാക്കാന്‍ പാടുള്ളു. ഇതിലേക്ക് യൂസര്‍ ഫീ ഒരു ഹൗസ് ബോട്ടിന് ഒരുദിവസം 100 രൂപയും ഒരു ശിക്കാരവള്ളത്തിന് 20 രൂപ എന്ന ക്രമത്തിലും ഡി.ടി.പി.സിക്ക് കൈമാറേണ്ടതാണ്. പുന്നമട ഫിനിഷിങ് പോയന്റ്, പള്ളാത്തുരുത്തി ഹൗസ് ബോട്ട് ടെര്‍മിനല്‍ എന്നിവിടങ്ങളില്‍ നിന്നുമാത്രം ബോര്‍ഡിങ് പാസ് ഡി.ടി.പി.സി മുഖേന വിതരണം ചെയ്യും.എല്ലാ മാനദണ്ഡങ്ങളും പൂര്‍ണമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തിയശേഷം മാത്രമേ ബോര്‍ഡിങ് പാസുകള്‍ അനുവദിക്കാന്‍ പാടുള്ളൂ. യാത്രക്ക് ബോര്‍ഡിങ് പാസില്ലാതെ ഒരുകാരണവശാലും ഹൗസ്ബോട്ടുകള്‍ സര്‍വിസ് നടത്താന്‍ അനുവദിക്കില്ല.ശിക്കാരവള്ളങ്ങള്ക്കായുള്ള ബോര്‍ഡിങ് പാസ് ഡി.ടി.പി.സി ഓഫിസില്‍നിന്ന് വിതരണം ചെയ്യേണ്ടതാണ്. ആവശ്യമായ 50 ശതമാനം ജീവനക്കാരെ ഡി.ടി.പി.സി.യു 50 ശതമാനം ജീവനക്കാരെ ഹൗസ് ബോട്ടുകളുടെ സംഘടനകളും ഏര്‍പ്പാട് ചെയ്യണം.ഉത്തരവുകള്‍ ലഘിക്കുന്നവര്‍ക്കെതിരെ 2005 ദുരന്തനിവാരണ നിയമം, 2021ലെ സാംക്രമിക രോഗങ്ങള്‍ നിയമം എന്നിവ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ല പൊലീസ് മേധാവി, സെക്രട്ടറി, ഡി.ടി.പി.സി, ഡെപ്യൂട്ടി ഡയറക്ടര്‍ ടൂറിസം, പോര്‍ട്ട് ഓഫിസര്‍ എന്നിവരെ ചുമതലപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു.