ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഭരണാധികാരികളുടെയും പെരുമാതുറനിവാസികളുടെയും അറിവിലേക്കായ്

0

പെരുമാതുറ Govt. LPS സ്കൂളിന്റെ മുൻവശത്തുള്ള അവസ്ഥയാണിത്.. നിലവിൽ പ്ലാസ്റ്റിക്, പേപ്പറുകൾ,ഗ്ലാസ്‌ മറ്റു തുണിത്തരങ്ങൾ, മറ്റ് അഴുകിപ്പോകാത്ത അവശിഷ്ടങ്ങൾ ഇടാൻ വേണ്ടിയാണ് ഇതിവിടെ സ്ഥാപിച്ചിട്ടുള്ളത്..

എന്നാൽ നമ്മുടെ നാട്ടുകാർ ആകട്ടെ ഇറച്ചിയുടെയും മീനുകളുടേയുമൊക്കെ വേസ്റ്റുകളാണ് ഇവിടെ നിക്ഷേപിക്കുന്നത്..

പരിസരത്തുള്ള കടകളിലെ വേസ്റ്റ്കളും ഇവിടെ കൊണ്ട് നിക്ഷേപിക്കാറുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് …

ബോക്സ് തുറന്നു വച്ചിരുന്ന അവസരത്തിൽ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പരിപാടികൾ ആവർത്തിക്കുകയും അവസാനം അസഹ്യമായ ദുർഗന്ധം കാരണം അവിടെ ഉണ്ടായിരുന്ന വേസ്റ്റുകൾ എടുത്തുമാറ്റുകയും ആ ബോക്സിനെ പൂട്ടിയിടുകയും ആണ് ചെയ്തത്.. ഇപ്പോൾ ബോക്സിനകത്ത് നിക്ഷേപിക്കാൻ കഴിയാത്തതുകൊണ്ട് റോഡിൽ കൊണ്ടിട്ടിരിക്കുന്ന അവസ്ഥയാണുള്ളത്..

ആയതിനാൽ ഇത്തരത്തിലുള്ള അനാസ്ഥകൾ ഇനിയും ആവർത്തിക്കരുതെന്ന് നാട്ടുകാരോടും ഇത്തരം നടപടിയെ ശ്രദ്ധിക്കണമെന്ന് പഞ്ചായത്ത് അധികൃതരോടും അഭ്യർത്ഥിക്കുന്നു.

You might also like

Leave A Reply

Your email address will not be published.