കൊവിഡ് കാലത്തെ പ്രധാന ആശങ്കകളിലൊന്നാണ് പ്രമേഹമുള്ളവരിലെ രോഗസാധ്യത

0

 പ്രമേഹമുള്ളവര്‍ ഈ കൊവിഡ് കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.പ്രമേഹരോഗികള്‍ കൊവിഡില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം…

ഒന്ന്…കൊവിഡ് 19 ശ്വാസകോശത്തെ നേരിട്ട് ബാധിക്കുന്നതിനാല്‍ ശ്വാസകോശത്തെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് വിദ​ഗ്ധര്‍ അഭിപ്രായപ്പെടുന്നു. ശ്വാസകോശ ശേഷി മെച്ചപ്പെടുത്തുന്നതിന് ശ്വസന വ്യായാമങ്ങള്‍ സഹായിക്കും.‌

രണ്ട്…ദിവസവും രണ്ട് നേരം ആവിപിടിക്കുന്നത് ജലദോഷം, കഫക്കെട്ട് , ചുമ എന്നിവയ്ക്ക് ഒരു പരിധി വരെ ആശ്വാസം ലഭിക്കും. അഞ്ചുമിനുറ്റില്‍ കൂടുതല്‍ ആവി പിടിക്കരുത്.

മൂന്ന്…രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് ഒഴിവാക്കാന്‍ മരുന്ന് കഴിക്കുന്ന പ്രമേഹരോഗികള്‍ അവ മുടങ്ങാതെ കഴിക്കുക.

നാല്…രോഗം തടയുന്നതില്‍ പോഷകാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുന്നതിനും പോഷക​ഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക.

അ‍ഞ്ച്…അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ആപ്പിള്‍, തണ്ണിമത്തന്‍, മുന്തിരി, പൈനാപ്പിള്‍, പപ്പായ, പച്ച ഇലക്കറികള്‍, തക്കാളി, വെളുത്തുള്ളി എന്നിവ പരമാവധി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ആറ്…നേരിയ പനി, തൊണ്ടവേദന, ക്ഷീണം, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഡ‍ോക്ടറെ കാണുക.

ഏഴ്…ജലാംശം നിലനിര്‍ത്താന്‍ ഓരോ മണിക്കൂറിലും വെള്ളം കുടിക്കാന്‍ ശ്രമിക്കുക. വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തുക. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.

You might also like

Leave A Reply

Your email address will not be published.