മൂന്നാമത് ബാച്ചാണ് ഞായറാഴ്ച സൈനിക വിമാനത്തില്‍ അയച്ചത്. കോവിഡ് വ്യാപനവും ഒാക്സിജന്‍ ക്ഷാമവും കാരണം പ്രയാസം നേരിടുകയാണ് തുനീഷ്യ. കുവൈത്ത് സഹായത്തിന് തുനീഷ്യന്‍ വിദേശകാര്യ മന്ത്രി ഉസ്മാന് ജിറാന്ഡി നന്ദി അറിയിച്ചു.നിരവധി പേരുടെ ജീവന് രക്ഷിക്കാന്‍ ഇതുകൊണ്ട് സാധിക്കുമെന്ന് തുനീഷ്യന്‍ ആരോഗ്യ മന്ത്രി അലി മുറബ്ബത് പറഞ്ഞു. നേരത്തെ ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളിലേക്ക് കുവൈത്ത് ലിക്വിഡ് മെഡിക്കല്‍ ഒാക്സിജനും മറ്റു മെഡിക്കല്‍ സഹായങ്ങളും അയച്ചിരുന്നു.