മുന്‍ വര്‍ഷങ്ങളിലേതുപോലെ ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കാണ് ഇത്തവണയും പുറം ജോലിക്കാര്‍ക്ക് മധ്യാഹ്ന ജോലി വിലക്ക് ഏര്‍പ്പെടുത്തിയത്.അതെ സമയം രാജ്യത്ത് താപനില ഉയരുകയാണ് ശരാശരി 45 ഡിഗ്രിക്കടുത്താണ് അന്തരീക്ഷ താപനില. രാവിലെ 11 മണി മുതല്‍ വൈകീട്ട് നാലുമണിവരെ സൂര്യാതപം ഏല്ക്കുന്ന തരത്തില്‍ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല എന്നത് പുറംപണിക്കാര്‍ക്ക് വലിയ രീതിയില്‍ ആശ്വാസമായിരുന്നു.രാജ്യത്ത് ചൂട് ക്രമാതീതമായി ഉയരുന്ന മാസങ്ങളില്‍ തൊഴിലാളികള്‍ക്ക് സൂര്യാതപം പോലുള്ള അപകടങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിനാണ് മധ്യാഹ്ന പുറംജോലി വിലക്ക് ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ഇതിനിടെ നിരവധി നിയമ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു .നിയമം ലംഘിച്ച് പണിയെടുപ്പിച്ച ഓരോ തൊഴിലാളിക്കും 100 ദിനാര്‍ വരെ പിഴ ഈടാക്കും. രാജ്യവ്യാപകമായി നിരവധി പരിശോധന അധികൃതര്‍ നടത്തി.