അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയ്ക്ക് മികച്ച ജയത്തോടെ വരവേല്‍പ്പൊരുക്കി പാരീസ് സൈന്റ്റ് ജര്‍മന്‍ സഹതാരങ്ങള്‍
ലീഗ് വണ്ണിലെ സ്വന്തം മൈതാനത്ത് നടന്ന ആദ്യ പോരാട്ടത്തില്‍ സ്റ്റെറോസ്ബര്‍ഗിനെയാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ ജയം.
പിഎസ്ജി സ്വന്തമാക്കിയ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സി, സെര്‍ജിയോ റാമോസ്, ജിയാന്‍ലൂയിജി ഡോണറുമ്മ, ജോര്‍ജിഞ്ഞോ വിനാല്‍ഡാം, അഷ്‌റഫ് ഹക്കിമി എന്നിവരെ വിജയത്തിനുശേഷം ആരാധകര്‍ക്ക് മുന്‍പില്‍ ക്ലബ്ബ് അവതരിപ്പിച്ചിരുന്നു.സൂപ്പര്‍താരം ലയണല്‍ മെസ്സി മത്സരത്തിനിറങ്ങില്ല എന്ന് നേരത്തെ പിഎസ്ജി കോച്ച് മൗറിസിയോ പോച്ചെടിനോ അറിയിച്ചിരുന്നു.
സൂപ്പര്‍ താരം നെയ്മറിനും, ഡി മരിയ, റാമോസ് തുടങ്ങിയവര്‍ക്കും വിശ്രമമനുവദിച്ച മത്സരത്തില്‍ പിഎസ്ജിയ്ക്കായി മൗറോ ഇക്കാര്‍ഡി, കിലിയാന്‍ എംബപ്പേ, ജൂലിയന്‍ ഡ്രാക്‌സ്ലെര്‍, പാബ്ലോ സറാബിയ എന്നിവരാണ് ഗോളുകള്‍ നേടിയത്. സ്‌ട്രോസ്ബെര്‍ഗിനായി കെവിന്‍ ഗമേരിയോ, ലുഡോവിക് അജൊര്‍ക്യു എന്നിവര്‍ ഗോളുകള്‍ നേടി.