അടുത്തയിടെ ഒല തങ്ങളുടെ ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ ഇറക്കിയിരുന്നു

0

വിപണിയില്‍ വളരെ ഗംഭീരമായ വരവേല്‍പ്പാണ് വാഹനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഔദ്യോഗികമായി വാഹനം പുറത്തിറക്കുന്നതിന് മുന്‍പ് തന്നെ വാഹനം ബുക്ക് ചെയ്യുന്നതിനായി ഒട്ടേറെ പേരാണ് മുന്നോട്ട് വന്നത്. ഒല സീരീസ് എസ് ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ എന്നാണ് ഈ സ്‌കൂട്ടറിന് പേരിട്ടിരിക്കുന്നത്. റൈഡ്-ഹെയ്‌ലിങ്ങ് (ക്യാബ്) ബ്രാന്‍ഡിന്റെ ആദ്യത്തെ ഉത്പന്നമാണ് ഇത്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിലാണ് ഈ വാഹനം ആദ്യമായി റോഡ് തൊട്ടത്. രണ്ട് തരത്തിലുള്ള ഒല സീരീസ് എസ് സ്‌കൂട്ടറുകളാണ് വിപണിയില്‍ എത്തുന്നത്— ഒല എസ്1, ഓലാ എസ്1 പ്രോ എന്നിവയാണവ.ഒല സീരീസിന്റെ അടിസ്ഥാന വേരിയന്റായ ഒല എസ്1 ന് ഷോറൂമിന് പുറത്ത് 99,999 രൂപയാണ് വില. 2.98 kWh ബാറ്ററിയുമായാണ് ഇത് എത്തുക. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയും ഒറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍ ഐഡിസി റേഞ്ചും കാഴ്ച വെയ്ക്കാന്‍ ഇതിന് സാധിക്കും. കൂടാതെ, ഈ ഇരുചക്ര വാഹനം 3.6 സെക്കണ്ടില്‍ മണിക്കൂറില്‍ 0-40 കിലോമീറ്റര്‍ വേഗതയും കാഴ്ച വെയ്ക്കുന്നു. ഇതിന്റെ പ്രോ വേരിയന്റിന്റെ ഷോറൂമിന് പുറത്തുള്ള വില 1,29,999 രൂപയാണ്. 8.5kW ബാറ്ററിയമായാണ് ഇത് എത്തുന്നത്. കൂടാതെ, 58Nm ഉയര്‍ന്ന ടോര്‍ക്കിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് സ്കൂട്ടറുകളും മുഴുവന്‍ ബാറ്ററി പവറില്‍, 4.48 മണിക്കൂറും 6.30 മണിക്കൂറും സമയം ഉപയോഗിക്കാന്‍ സാധിക്കും. ഒലയുടെ സഹസ്ഥാപകനായ ഭാവിഷ് അഗര്‍വാള്‍, ഉടന്‍ തന്നെ കമ്ബനി ഇലക്‌ട്രിക്ക് കാറും നിര്‍മ്മിച്ച്‌ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2023 ഓടെ ഇലക്‌ട്രിക്ക് കാറുകള്‍ റോഡുകളില്‍ എത്തുമെന്നാണ് ഇദ്ദേഹം സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രാന്‍ഡ് ഇപ്പോള്‍ തന്നെ പുതിയ വാഹനത്തിന്റെ പണിപ്പുരയിലാണന്നും, വാഹനത്തിന്റെ നിര്‍മ്മാണത്തിലേക്ക് കടന്നതായും അറിയിച്ച ഇദ്ദേഹം, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്‌ട്രിക്ക് കാര്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും ഓലായുടെ സഹസ്ഥാപകന്‍ കൂട്ടിച്ചേര്‍ക്കുന്നു.ഇപ്പോള്‍ ലഭ്യമാകുന്ന വിവരങ്ങള്‍ വിശ്വാസത്തില്‍ എടുക്കുകയാണങ്കില്‍, ഉടന്‍ തന്നെ പുറത്തിറക്കാന്‍ പോകുന്ന ഇലക്‌ട്രിക്ക് കാറുകള്‍ ഒരു നാഗരിക പരിസ്ഥിതിയ്ക്ക് യോജിച്ച വിധമാകും രൂപ കല്‍പ്പന ചെയ്യാന്‍ പോകുന്നത്. വരാനിരിക്കുന്ന ഈ ഉത്പന്നം ഉന്നം വെയ്ക്കുന്നത്, വ്യക്തിഗത ഉപഭോക്താക്കളെയും, കൂട്ടത്തോടെയുള്ള ചടുല ഉപഭോക്താക്കളെയുമാണ്.2023ല്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്ന വാഹനത്തിന് ഊന്നല്‍ നല്‍കി കൊണ്ട് ‘അടുത്ത 2 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ അത് സാധ്യമാക്കും. പദ്ധതി കൂടുതല്‍ മുന്നേറിയതിന് ശേഷം, അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ പങ്ക് വെയ്ക്കുന്നതായിരിക്കും.’ എന്നാണ് ഭാവിഷ് പറഞ്ഞത്. നിലവില്‍ ഒല ബംഗളുരുവില്‍ ഒരു ഗ്ലോബല്‍ ഡിസൈന്‍ ഹബ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കൂടാതെ, തങ്ങളുടെ ഗവേഷണ പദ്ധതികള്‍ക്കായി ഒല, ടാറ്റാ മോട്ടോഴ്‌സ് ഗ്രൂപ്പിലെ പ്രധാനപ്പെട്ട ചില അംഗങ്ങളുമായ ബന്ധപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

You might also like

Leave A Reply

Your email address will not be published.