സന്തോഷ് ജോർജ് ബഹിരാകാശത്തേക്ക്, ടിക്കറ്റ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ

0

മലയാളിയായ സന്തോഷ് ജോർജ് കുളങ്ങര ബഹിരകാശ യാത്രയ്ക്കൊരുങ്ങുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ യാത്ര നടത്തുന്നത്. ഒരു ദശാബ്ദത്തിലേറെയായി 130 രാജ്യങ്ങളിൽ സഞ്ചരിച്ച് 1,800 എപ്പിസോഡ് ട്രാവൽ ഡോക്യുമെന്ററികൾ സ്വന്തം ടിവി ചാനലിൽ സംപ്രേഷണം ചെയ്ത വൺ മാൻ ആർമി എന്നാണ് സന്തോഷ് ജോർജിനെ വിശേഷിപ്പിക്കപ്പെടുന്നത്.

റിച്ചഡ് ബ്രാന്‍സന്റെ ബഹിരകാശ ടൂറിസം പദ്ധതി വഴിയാണ് സന്തോഷ് ജോർജും യാത്ര പോകുക. വിര്‍ജിന്‍ ഗ്യാലാട്ടിക്കിൽ യാത്ര ചെയ്യാൻ ഇന്ത്യയിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആദ്യ വ്യക്തി കൂടിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. 2007ല്‍ തന്നെ സ്‌പേസ് ടൂറിസത്തിന്റെ ഭാഗമാകാൻ സാധിക്കുമെന്ന് സന്തോഷ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിര്‍ജിന്‍ ഗ്യാലാട്ടിക്കിന്റെ പരീക്ഷണം വിജയിക്കുന്നത് വരെ ഈ യാത്രയ്ക്കായി കാത്തിരിക്കേണ്ടി വന്നു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ ഇതിനകം തന്നെ ബഹിരാകാശ യാത്രയ്ക്ക് ബുക്ക് ചെയ്തിട്ടുണ്ട്. സന്തോഷ് ജോര്‍ജ് കുളങ്ങരയും യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തുവെന്നാണ് അറിയുന്നത്. വിര്‍ജിന്‍ ഗ്യാലാട്ടിക് പേടകത്തിൽ യാത്ര പോകാൻ ഇന്ത്യയില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത ഏക വ്യക്തിയും സന്തോഷ് ആണ്. 2022 ലായിരിക്കും ജോർജിന്റെ യാത്രയെന്നാണ് സൂചന.

ബഹിരാകാശ യാത്രയ്ക്ക് മുൻപ് ജോർജിന് പ്രത്യേകം പരിശീലനം നൽകിയേക്കും. കെന്നഡി സ്‌പേസ് സെന്ററിലായിരിക്കും പരിശീലനം നടക്കുക. സീറോ ഗ്രാവിറ്റിയിൽ എങ്ങനെ നിൽക്കാമെന്നത് സംബന്ധിച്ചാണ് പ്രധാന പരിശീലനം നൽകുക. രണ്ടരലക്ഷം ഡോളറാണ് (ഏകദേശം 1.8 കോടി രൂപ) ബഹിരാകാശ യാത്രയ്ക്കായി ചെലവ് വരുന്നത്.

You might also like

Leave A Reply

Your email address will not be published.