ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രം കൈദിയുടെ രണ്ടാം ഭാഗം നിർമ്മിക്കുന്നത് തടഞ്ഞു കൊല്ലം കോടതി

0

തമിഴ് യുവ താരം കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് കൈദി. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ കൈദി സൗത്ത് ഇന്ത്യ മുഴുവൻ തരംഗമായി മാറിയ ചിത്രമാണ്. അതിനു ശേഷം ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നു സംവിധായകൻ ലോകേഷും നടൻ കാർത്തിയും വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തിനെ രണ്ടാം ഭാഗം നിർമ്മിക്കുന്നത് തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ് പുറത്തു വന്നിരിക്കുകയാണ്. മാത്രമല്ല, ഇതിന്റെ ആദ്യ ഭാഗം മറ്റു ഭാഷകളിലേക്ക് പുനർനിർമ്മിക്കുന്നതിനും കോടതിയുടെ വിലക്ക് ഉണ്ട്. കൊല്ലം ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി ആയ കെ വി ജയകുമാർ ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ചിത്രത്തിന്റെ മൂലകഥ എഴുതിയ തനിക്കു ക്രെഡിറ്റോ പ്രതിഫലമോ തന്നില്ലെന്നു ചൂണ്ടി കാണിച്ചു കൊല്ലം മുഖത്തല സ്വദേശിയായ രജനി ഭവനിൽ രാജീവ് ഫെർണാണ്ടസ് ആണ് കോടതിയെ സമീപിച്ചത്. 2004 ഇൽ രാജീവ് തമിഴ്‌നാട്ടിലെ പുഴൽ ജയിലിൽ കഴിഞ്ഞിരുന്നു.

ആ സമയത്തെ അനുഭവങ്ങൾ ഒരു കഥയായി രാജീവ് എഴുതിയിരുന്നു. പിന്നീട് ഹോട്ടൽ മാനേജർ ആയി ജോലി ചെയ്യവേ ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ എസ് ആർ പ്രഭുവിനെ പരിചയപ്പെടുകയും അദ്ദേഹത്തിന് സ്ക്രിപ്റ്റ് കൈമാറുകയും ചെയ്തു. അതുപയോഗിച്ചാണ് കൈദി ചിത്രീകരിച്ചത് എന്നാണ് രാജീവിന്റെ വാദം. ഏതായാലും രണ്ടാം ഭാഗം പ്രഖ്യാപിച്ചതോടെ രാജീവ് കോടതിയിൽ പരാതി നൽകുകയും അതിന്റെ പുറത്തു, രണ്ടാം ഭാഗത്തിന് വേണ്ടി രാജീവ് രചിച്ച ആദ്യ ഭാഗത്തിന്റെ കഥാതന്തു ഉപയോഗിക്കരുത് എന്നും അതുപോലെ ആദ്യ ഭാഗം മറ്റു ഭാഷകളിലേക്ക് റീമേക് ചെയ്യരുത് എന്നും കോടതി ഉത്തരവിട്ടു. അഭിഭാഷകരായ പി എ പ്രജി, എസ് സുനിമോൾ, വി എൽ ബോബിൻ എന്നിവർ മുഖേനയാണ് രാജീവ് ഫെർണാണ്ടസ് കൊടുത്തിയെ സമീപിച്ചതും ഹർജി നൽകിയതും. 

You might also like

Leave A Reply

Your email address will not be published.