പ്രേം നസീർ സുഹൃത് സമിതി, പത്തനാപുരം ഗാന്ധി ഭവൻ, ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പ് സംഘടിപ്പിച്ച വക്കം ഷാജഹാൻ അനുസ്മരണം മന്ത്രി ചിഞ്ചു റാണി ഉൽഘാടനം ചെയ്യുതു

0

പ്രേം നസീർ സുഹൃത് സമിതി, പത്തനാപുരം ഗാന്ധി ഭവൻ, ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പ് സംഘടിപ്പിച്ച വക്കം ഷാജഹാൻ അനുസ്മരണം മന്ത്രി ചിഞ്ചു റാണി ഉൽഘാടനം ചെയ്യുന്നു. ഡോ: കായംകുളം യൂനുസ്, ഡോ: പുനലൂർ സോമരാജൻ, കടയറ നാസർ, ഇ .എം . നജീബ്, എം.എസ്. ഫൈസൽ ഖാൻ , കലാപ്രേമി ബഷീർ, ഡോ: എസ്. അഹമ്മദ്, സബീർ തിരുമല, മനോഹരൻ നായർ എന്നിവർ സമീപം.പൊതു സന്നദ്ധ സേവകർ ആദരിക്കപ്പെടണം- മന്ത്രി ചിഞ്ചു റാണിതിരു:- ആതുര സേവന മേഖലയിൽ പ്രവർത്തിക്കുന്ന പൊതുജനസേവകരെ സമൂഹം ആദരിക്കപ്പെടമെന്ന് മന്ത്രി ചിഞ്ചു റാണി അഭിപ്രായപ്പെട്ടു. അതോടൊപ്പം തന്നെ മാതാപിതാക്കളെ കണ്ണുനീർ കുടിപ്പിക്കുന്ന സ്ത്രീധന പിശാചിനെ തീരെ പോരാടുവാൻ സന്നദ്ധ പ്രവർത്തകരുടെ ഇടപെടൽ അനിവാര്യമാണെന്നും പൊതു സേവകൻവക്കം ഷാജഹാൻ അനുസ്മരണം ഉൽഘാടനം ചെയ്ത് മന്ത്രി പ്രസ്താവിച്ചു. പ്രേം നസീർ സുഹൃത് സമിതി, ഗാന്ധി ഭവൻ, ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പ് മുസ്ലിം അസോസിയേഷനിൽ നടത്തിയ യോഗത്തിൽ കടയറ നാസർ അദ്ധ്യക്ഷത വഹിച്ചു. ഡോ: പുനലൂർ സോമരാജൻ, ഇ.എം. നജീബ്, എം.എസ്. ഫൈസൽ ഖാൻ , കലാപ്രേമി ബഷീർ, പനച്ചമൂട് ഷാജഹാൻ, കായംകുളം യൂനുസ്, പ്രവാസി ബന്ധുഡോ: എസ്. അഹമ്മദ്, സബീർ തിരുമല, മനോഹരൻ നായർ, സി.ബി. ബാലചന്ദ്രൻ, തെക്കൻ സ്റ്റാർ ബാദുഷ, വക്കം ഷാജഹാന്റെ മകൻ ഷാജു, മരുമകൻ ഫിറോസ് എന്നിവർ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.