ദുബായ് എക്സ്പോ 2020 ല്‍ പങ്കെടുക്കാന്‍ ഇന്ത്യ അടക്കമുള്ള യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി
ഇന്ത്യയും പാകിസ്ഥാനും ന്തോനേഷ്യയും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇങ്ങനെ അനുമതി ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു .എക്സ്പോയില്‍ പങ്കെടുക്കുന്നവര്‍, എക്സിബിറ്റര്‍മാര്‍, പരിപാടികളുടെ സംഘാടകര്‍ സ്പോണ്സര് ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് അനുമതി .എക്സ്പോയില്‍ പങ്കെടുക്കുന്നവര്‍ അടക്കം എട്ട് വിഭാഗങ്ങള്‍ക്കാണ് നിലവില്‍ ദുബായില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്.യുഎഇ സ്വദേശികളും അടുത്ത ബന്ധുക്കളും, നയതന്ത്ര ഉദ്യോഗസ്ഥര്‍, നയതന്ത്ര കാര്യാലയങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍,വിദേശത്ത് നിന്നുള്ള കാര്‍ഗോ, ട്രാന്‍സിറ്റ് വിമാനങ്ങളിലെ ജീവനക്കാര്‍, മുന്‍കൂര്‍ അനുമതി ലഭിച്ച ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, ഗോള്‍ഡന്‍ – സില്‍വര്‍ വിസയുള്ള പ്രവാസികള്‍, ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള അനുമതി ലഭിച്ച ബിസിനസുകാര്‍, യുഎഇയിലെ സുപ്രധാന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് പ്രവേശന അനുമതിയുള്ളത്.കൊവിഡ് നിബന്ധനകള്‍ പാലിച്ചായിരിക്കും പ്രവേശനം . ഒപ്പം പി.സി.ആര് പരിശോധനയും ക്വാറന്റീനും അടക്കമുള്ള മറ്റ് നിബന്ധനകളും പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു .