ചലചിത്ര നടിയും ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന വനിതാ ചെയർപേഴ്സണുമായിരുന്ന പ്രസന്നാ സുരേന്ദ്രൻ (63)അന്തരിച്ചു

0

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.

തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ചൊവ്വാഴ്ച രാത്രിയോടുകൂടി മരണം സംഭവിക്കുകയായിരുന്നു. മുൻകാല നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിമിരം എന്ന ചിത്രം ഈയിടെ ഒ.ടി.ടി. വഴി റിലീസ് ചെയ്തിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ബർമുഡയാണ് അവസാനം അഭിനയിച്ച ചിത്രം. . പത്മരാജൻ, ഐ വി ശശി, ഭരതൻ തുടങ്ങീ പ്രമുഖ സംവിധായകരുടെ സിനിമകളിൽ മുഖ്യകഥാ പത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള ബേബി സുരേന്ദ്രൻ .10 ൽ അധികം വർഷമായി സിനിമാലോകത്തോട് വിടപറഞ് സാമൂഹ്യ പ്രവർത്തനങ്ങളും ആത്മീയ ചിന്തകളുമായി നടക്കുകയാണ്.അഭിമന്യു, ഇന്നലെ, അപാരത, ചാണക്യൻ, കേളി,എന്റെ സൂര്യപുത്രി, തത്സമയം ഒരു പെൺകുട്ടി, തച്ചോളി വർഗീസ് ചേകവർ തുടങ്ങീ അനേകം ചിത്രങ്ങളിലും ദൂരദർശനിൽ നിരവധി സീരിയലുകളിലും ഉൾപ്പടെ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. മകന്റെ അപ്രതീക്ഷിതമായി ഉണ്ടായ അപകടമരണവും ആരോഗ്യ പ്രശ്ങ്ങളുമാണ് സിനിമയോട് താൽക്കാലികമായി വിടപറയാൻ കാരണം.. എന്നിരുന്നാലും താര സംഘടനയായയിലെ സ്ഥിരം അംഗമായി ഇപ്പോഴും തുടരുന്നുണ്ട്. ചൈൽഡ് പ്രൊട്ടക്ട് ടീമിന്റെ സംസ്ഥാന വനിതാ ചെയർ പേഴ്സൺ,സ്ത്രീകളുടെസുരക്ഷയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന “സ്നേഹിത” എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.സംസ്കാരം ഇന്നു വൈകിട്ട് നടക്കും.

You might also like

Leave A Reply

Your email address will not be published.