അല്‍ഐന്‍ നഗരത്തിലുമുണ്ടൊരു ‘താജ്മഹല്‍’

0

അതൊരു കൂടീരത്തി​ന്‍റെയല്ല റോഡി​ന്‍റെ പേരാണെന്ന് മാത്രം. അല്‍ഐനിലെ ചെറുതും വലുതുമായ മുഴുവന്‍ റോഡുകള്‍ക്കും പേരിടല്‍ പൂര്‍ത്തിയായപ്പോഴാണ്​ ഇന്ത്യക്കാരുടെ അഭിമാനം കൂടിയായ താജ്മഹലും സ്ഥാനം പിടിച്ചത്. കുവൈത്തും ബഗ്ദാദും റിയാദും അബഹയും ബൈറൂത്തും അന്തലൂസുമെല്ലാം ഇത്പോലെ അല്‍ഐനിലെ റോഡുകളുടെ പേരുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.അല്‍ഐനിലെ പ്രധാന റോഡുകളെല്ലാം നേരത്തെതന്നെ യു.എ.ഇ ഭരണാധികാരികളുടെയും ഇസ്‌ലാമിക ചരിത്രത്തിലെ പ്രമുഖ വ്യക്തികളുടെയും പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, പോക്കറ്റ് റോഡുകള്‍ക്കും ഗലികളിലെ റോഡുകള്‍ക്കും ഇപ്പോള്‍ നല്‍കിയിരിക്കുന്നത് ചെറുതും ആകര്‍ഷണീയവും വൈവിധ്യവുമാര്‍ന്ന പേരുകളാണ്. യാനി, അസീല്‍, മവദ്ദ, ജീസ്, നവാസിഫ്, ഖസ്ര്‍, ബൈറൂത്, മറാകിഷ്, ഗിര്‍ഷ്, വജ്ഹ്, മിഷ്‌വാര്‍, ബലൂം, ദല്ല, ദിമശ്ഖ്, വുജാഹ, അക്രം, അന്തുലുസി, ഫഹദ്, അജ്‌വ, ദുജ, സലീല്‍, ഫരീദ്, അഹ്ബാബ്, ബുര്‍ദ, ബവാദി, തിഖാനി, അദാന്‍, അന്‍ഹാര്‍, ഖസ്ര്‍, ഖഹ്‌ല, ഇഖാമ, മിറബ്ബ, റാഇദ്, ഷിഫായ, മജ്‌ലൂദ്‌, സാന്‍ദാര്‍, മനസ്സ, ഷിയാം, അസിം, റഫ്, ഹാനി, നഹ്‌ല, ദംലൂജ്, നായില്‍, സലീല്‍, റജ്‌ജാസ്, ഷിയം, ഹായ്, റൂസിന, ത്വയ്‌ര്‍, ഫാസില്‍, മായ, മഹ്‌റജ്, മിര്‍അദ്, നാദി, മഅ്ഖൂദ്, സബ്‌ര്‍, ബുസ്താന, അഫാഖ്,തഖ്‌ദീര്‍, അസ്‌ഇദ, ബനിയാസ്, ഹളാര്‍, അരീഖ്, അന്‍വാന്‍, സബ്ര്‍, ഫാസില്‍ മിര്‍അദ്, അഥീല, അരീഖ്, അഫാഖ്, ബൈറൂത്, ഖന്‍സ്, ഖാഹിറ, റാസി, ഇത്തിഹാദ്, വഫി തുടങ്ങി നിരവധി ഉദാഹരണങ്ങളാണ്.ഓരോ റോഡുകളുടെയും പേരുകള്‍ വലിയ അക്ഷരത്തില്‍ അറബിയിലും ഇംഗ്ലീഷിലുമായി എഴുതിയ ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഓരോ ജില്ലകളെയും വേര്‍തിരിച്ചറിയാന്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ചില പാര്‍ക്കിങ് ഏരിയകള്‍ക്ക് പുതുതായി നമ്ബറുകള്‍ തന്നെയാണ് നല്‍കിയത്. പുതിയ പേരുകള്‍ ആളുകള്‍ക്ക് ഓര്‍ത്തുവെക്കാനും സ്ഥലങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനും ഏറെ സഹായകമായിരിക്കും.അല്‍ഐനിലെ വിവിധ ജില്ലകളിലായി നൂറുകണക്കിന് ബോര്‍ഡുകളാണ് സ്ഥാപിച്ചത്. ഇതോടൊപ്പം വിവിധ താമസ ഏരിയകളിലെ റോഡുകളും പാര്‍ക്കിങ്ങുകളും പുനര്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ വ്യായാമം ചെയ്യുന്നവര്‍ക്കായി പുതിയ സൈക്കിള്‍ ട്രാക്കുകളുടെയും നടപ്പാതകളുടെയും നിര്‍മാണവും പൂര്‍ത്തിയായി.കൂടാതെ പ്രധാന റോഡുകളും സിഗ്​നലുകളും ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കുകയും റോഡരികുകളില്‍ ചെടികളും വഴിവിളക്കുകളും കൊണ്ട് അലങ്കരിക്കുകയും ചെയ്തതോടെ ഹരിത നഗരത്തി​െന്‍റ മാറ്റ് വീണ്ടും കൂടിയിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.