150 കോടി രൂപ ചെലവില്‍ സ്വപ്നഭവനം നിര്‍മിക്കാനൊരുങ്ങി ധനുഷ്

0

ഈ വര്‍ഷം ഫെബ്രുവരിയില്‍ ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ പുതുതായി സ്ഥലം വാങ്ങിയിരുന്നു. ഭാര്യ ഐശ്വര്യ, ഭാര്യാപിതാവ് സൂപ്പര്‍താരം രജനീകാന്ത്, ഭാര്യാമാതാവ് ലത എന്നിവരുടെ സാന്നിധ്യത്തിലാണ് താരം ഈ സ്ഥലത്തിന്റെ ഭൂമിപൂജ നിര്‍വഹിച്ചത്.ഇവിടെ 150 കോടി രൂപ ചെലവില്‍ തന്റെ സ്വപ്നഭവനം നിര്‍മിക്കാനാണ് താരത്തിന്റെ പദ്ധതിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി രജനീകാന്ത് താമസിക്കുന്ന പ്രദേശത്തിന് സമീപത്തായാണ് ധനുഷും സ്ഥലം വാങ്ങിയിരിക്കുന്നത്.പരേതയായ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെടെ പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങളുടെ വീട് ഈ പ്രദേശത്ത് തന്നെയാണ്. തമിഴ് വിനോദ ചാനലായ ‘വലൈ പേച്ച്‌’ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം 19,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ധനുഷിന്റെ വീട് ഉയരാന്‍ പോകുന്നത്. നാല് നിലകളും ഈ വീടിനുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

You might also like

Leave A Reply

Your email address will not be published.