സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുന്നത് ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന് വ്യാപകമായ അധികാരം നല്‍കുന്ന തരത്തില്‍ രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു

0

രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാന്‍ സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനാണ് നടപടി. ബില്ലിന്റെ കരട് തയാറാക്കി. കരടിന്‍മേല്‍ സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. ജൂലൈ രണ്ടിനുള്ളില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അഭിപ്രായം അറിയിക്കാനാണ് നിര്‍ദേശം.കാണികളുടെ പ്രായത്തിന് അനുസരിച്ച്‌ സെന്‍സറിംഗ് ഏര്‍പ്പെടുത്തും.എന്നതാണ് നിയമത്തിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്. യു/എ 7+, യു/എ 13+ , യു/എ 16+ എന്നിങ്ങനെ തിരിക്കാനാണ് ശുപാര്‍ശ.സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും വിധേയമാക്കുന്നതുള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്ന വിധത്തിലാണ് കരട് ബില്ല്.സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാല്‍ ജയില്‍ ശിക്ഷയും കരട് നിയമം ശുപാര്‍ശ ചെയ്യുന്നു. പുതിയ സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 പ്രകാരം സിനിമയുടെ വ്യാജപതിപ്പ് നിര്‍മിച്ചാല്‍ മൂന്ന് മാസം വരെ തടവുശിക്ഷയും മൂന്നു ലക്ഷം വരെ പിഴയും ഈടാക്കാമെന്നാണ് വ്യവസ്ഥ.അതേസമയം, സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ പുനഃപരിശോധിക്കാമെന്ന കേന്ദ്ര തീരുമാനം നേരത്തെ കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2000 നവംബറില്‍ സുപ്രീം കോടതിയും ഇത് അംഗീകരിച്ചു.എന്നാല്‍ ഇതിനെ മറികടക്കുന്നതാണ് പുതിയ ഭേദഗതി.കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

You might also like

Leave A Reply

Your email address will not be published.