വീട്ടുമുറ്റത്തു വിരിഞ്ഞ നിശാഗന്ധി പൂക്കള്‍ കൗതുകമായി

0

മലപ്പുറം ആലത്തൂര്‍പടി പള്ളിയാളി പീടിയേക്കല്‍ ബാപ്പുഹാജിയുടെ വീട്ടിലാണ് അറുപതോളം നിശാഗന്ധി പൂക്കള്‍ ഒന്നിച്ചു വിരിഞ്ഞത്.വളരെ അപൂര്‍വമായാണ് ഇത്രയധികം പൂക്കള്‍ ഒന്നിച്ചു വിരിഞ്ഞു കാണാറുള്ളത്. രാത്രിയില്‍ പുഷ്പിച്ചു സുഗന്ധം പരത്തുകയും സൂര്യോദയത്തിനു മുമ്ബേ വാടിപോകുന്നതും കൊണ്ടാണ് നിശാഗന്ധി എന്ന പേരില്‍ അറിയപ്പെടുന്നത്.വിത്തുകള്‍ ഇല്ലാത്ത ഈ സസ്യത്തിനു ഇലയില്‍ നിന്നുമാണ് പുതിയ തൈകള്‍ മുളച്ചു വേര് പിടിക്കുന്നത്. പൂക്കള്‍ വിരിയുന്നതും ഇലയില്‍ നിന്നുമാണ് എന്നുള്ളതും കൗതുകകരമാണ്.

You might also like

Leave A Reply

Your email address will not be published.