പുതിയ റേഞ്ച് റോവര്‍ വേലാറിന്റെ ഡെലിവറി ഇന്ത്യയില്‍ ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു

0

ആര്‍-ഡൈനാമിക് എസ് ട്രിം ഇന്‍ജീനിയം 2.0 I പെട്രോള്‍, ഡീസല്‍ പവര്‍ ട്രെയ്ന്‍ വേരിയന്റുകളില്‍ പുതിയ വേലാര്‍ ലഭ്യമാണ്. 2.0 I പെട്രോള്‍ എഞ്ചിന്‍ 184 kw പവറും 365 Nm ടോര്‍ക്കും, 2.0 I ഡീസല്‍ എഞ്ചിന്‍ 150 kW പവറും 430 Nm ടോര്‍ക്കും നല്‍കുന്നു.79.87 ലക്ഷം രൂപ മുതലാണ് പുതിയ റേഞ്ച് റോവര്‍ വേലാറിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. നൂതനമായ ഡിസൈന്‍, ആഡംബരം, സാങ്കേതിക വിദ്യ എന്നിവയുടെ സമാനതകളില്ലാത്ത മിശ്രണത്തിലൂടെ ഇന്ത്യയിലെ ഏറ്റവുമധികം പേര്‍ ആഗ്രഹിക്കുന്ന എസ് യു വി കളിലൊന്നാണ് റേഞ്ച് റോവര്‍ എന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് & മാനേജിങ് ഡയറക്ടര്‍ രോഹിത് സൂരി പറഞ്ഞു.പുതിയ സാങ്കേതികവിദ്യകളും സൗകര്യപ്രദമായ ഫീച്ചറുകളും സഹിതമെത്തുന്ന ഏറ്റവും പുതിയ അവതരണത്തില്‍ റേഞ്ച് റോവര്‍ വേലാര്‍ മുന്‍പത്തേക്കാളേറെ ആകര്‍ഷണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ത്രിഡി സറൗണ്ട് ക്യാമറ, ഇലക്‌ട്രോണിക് എയര്‍ സസ്പെന്‍ഷന്‍, PM2.5 ഫില്‍റ്റര്‍ സഹിതമുള്ള ക്യാബിന്‍ എയര്‍ ഐണൈസേഷന്‍, പുതിയ പിവി പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുടങ്ങിയ ആകര്‍ഷകമായ നിരവധി പുതിയ ഫീച്ചറുകളുമായാണ് പുതിയ റേഞ്ച് റോവര്‍ വേലാര്‍ വിപണയിലെത്തുന്നത്.

You might also like

Leave A Reply

Your email address will not be published.