ഉ​ച്ച​ജോ​ലി വി​ല​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക്​ 200 ദീ​നാ​ര്‍ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന്​ മാ​ന്‍​പ​വ​ര്‍ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി

0

100 ദീ​നാ​ര്‍ മു​ത​ല്‍ 200 ദീ​നാ​ര്‍ വ​രെ ഒാ​രോ തൊ​ഴി​ലാ​ളി​ക്കും പി​ഴ ചു​മ​ത്താ​മെ​ന്നാ​ണ്​ തൊ​ഴി​ല്‍​നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ. തൊ​ഴി​ലു​ട​മ​യാ​ണ്​ നി​യ​മ​ലം​ഘ​ന​ത്തി​െന്‍റ ഉ​ത്ത​ര​വാ​ദി. ​ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ ആ​ഗ​സ്​​റ്റ്​ 31 വ​രെ രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട്​ നാ​ലു​വ​രെ​യാ​ണ്​ സൂ​ര്യാ​ത​പം ഏ​ല്‍​ക്കു​ന്ന ത​ര​ത്തി​ല്‍ തു​റ​ന്ന സ്​​ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യി​ക്കാ​ന്‍ പാ​ടി​ല്ല.നി​യ​മ​ലം​ഘ​ന​മു​ണ്ടോ എ​ന്ന്​ പ​രി​ശോ​ധി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ചൂ​ട് ക​ന​ക്കു​ന്ന ഈ​മാ​സ​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സൂ​ര്യാ​ഘാ​തം പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ഏ​ല്‍​ക്കാ​തി​രി​ക്കു​ന്ന​തി​നാ​ണ് പ​തി​വു​പോ​ലെ ഇ​ക്കു​റി​യും മ​ധ്യാ​ഹ്ന പു​റം​ജോ​ലി വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. വി​ല​ക്ക് ലം​ഘി​ക്കു​ന്ന തൊ​ഴി​ലു​ട​മ​ക​ളു​ടെ ഫ​യ​ലു​ക​ള്‍ മ​ര​വി​പ്പി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ ന​ട​പ​ടി​ക​ളു​ണ്ടാ​വും.ഉ​ച്ച​വി​ശ്ര​മ​ത്തി​നാ​യി ന​ല്‍​കു​ന്ന സ​മ​യ​ന​ഷ്​​ടം ഒ​ഴി​വാ​ക്കു​ന്ന​തി​ന് നി​ശ്ചി​ത​സ​മ​യം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്ബ്​ രാ​വി​ലെ​യോ ജോ​ലി അ​വ​സാ​നി​ക്കു​ന്ന സ​മ​യ​ത്തി​നു​ശേ​ഷ​മോ ആ​വ​ശ്യ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം ജോ​ലി​ചെ​യ്യി​ക്കാ​ന്‍ തൊ​ഴി​ലു​ട​മ​ക​ള്‍​ക്ക് അ​വ​കാ​ശ​മു​ണ്ടാ​കും. നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. ജ​ഹ്​​റ, കാ​പി​റ്റ​ല്‍ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍ 66646466, ഹ​വ​ല്ലി, ​ഫ​ര്‍​വാ​നി​യ 66205229, മു​ബാ​റ​ക്​ അ​ല്‍ ക​ബീ​ര്‍ 99990930, അ​ഹ്​​മ​ദി 66080612 എ​ന്നീ ന​മ്ബ​റു​ക​ളി​ലാ​ണ്​ അ​റി​യി​ക്കേ​ണ്ട​ത്.

You might also like

Leave A Reply

Your email address will not be published.