വേനലില്‍ ദാഹമകറ്റാന്‍ പറ്റിയ ഒന്നാണ് കരിമ്ബ് ജ്യൂസ്

0

നല്ല രുചിയും ക്ഷീണമകറ്റാനും മറ്റ് ജ്യൂസുകളേക്കാള്‍ നല്ലതാണ് കരിമ്ബ് ജ്യൂസ്.ശുദ്ധമായ കരിമ്ബ്‌നീരിന് ഔഷധഗുണവും ഏറെയുണ്ട്. കരള്‍രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുവാനും മഞ്ഞപിത്ത ശമനത്തിനുമൊക്കെ കരിമ്ബിന്‍ ജ്യൂസ് ഏറെ നല്ലതാണ്.ശരീരത്തിലെ പല അണുബാധകളും തടയാന്‍ കരിമ്ബ് ജ്യൂസ് കുടിയ്ക്കുന്നത് സഹായിക്കും.യൂറിനറി ഇന്‍ഫെക്ഷന്‍, ദഹനപ്രശ്നങ്ങള്‍,എന്നിവയ്ക്ക് ഇത് നല്ലൊരു മരുന്നാണ്. കരിമ്ബിന്‍ ജ്യൂസ് മൂത്രക്കല്ലിനെ പൊട്ടിച്ചു കളയാന്‍ സഹായിക്കും. ഇല്ലെങ്കില്‍ ഇവ അലിഞ്ഞു പോകാന്‍ ഇടയാക്കും.പ്രമേഹരോഗികള്‍ക്കു പറ്റിയ ഒരു മധുരം കൂടിയാണ് കരിമ്ബിന്‍ ജ്യൂസ്. രക്തത്തിലെ ഗ്ലൂക്കോസ് തോത് ശരിയായ അളവില്‍ നില നിര്‍ത്താന്‍ ഇത് സഹായിക്കും. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ പല ധാതുക്കളുടേയും ഉറവിടമാണിത്. അസുഖങ്ങള്‍ വരുമ്ബോള്‍ ശരീരത്തില്‍ നിന്നുണ്ടാകുന്ന പോഷകനഷ്ടം കുറയ്ക്കാന്‍ ഇത് സഹായിക്കും.നിര്‍ജലീകരണം മാറ്റാനും കരിമ്ബ് ജ്യൂസ് നല്ലതാണ്.

You might also like

Leave A Reply

Your email address will not be published.