ലക്ഷദ്വീപ് വിഷയം പ്രതിപക്ഷ പാർട്ടികൾ യോജിച്ച പ്രക്ഷോപത്തിന് തയാറാകണം മഹല്ല് ജമാ അത്ത് കൗൺസിൽ

0
ലക്ഷദ്വീപിൻ്റെ പൈതൃകവും അവകാശ അധികാരങ്ങളും, ജീവനോപാധികളും ടൂറിസത്തിൻ്റേയും മറ്റും പേരിൽ കവർന്നെടുക്കുന്നതിന്ന് വേണ്ടി ജനാധിപത്യ മതേതര വിരുദ്ധമായ കരിനിയമങ്ങൾ കൊണ്ടുവന്നും അഡ്മിനിസ്ട്രേറ്ററുടെ അനധികൃതമായ ഇടപെടലിലൂടെയും ദ്വീപ് ജനതയെ ഭയപ്പെടുത്തിയും പീഡിപ്പിച്ചും വരുതിയിലാക്കാനും സംഘപരിവാർ അജണ്ട നടപ്പാക്കാനും ശ്രമിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ഹീ നമായ നടപടിക്കെതിരെ മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ശക്തിയായി പ്രതിഷേധം രേഖപ്പെടുത്തി. ഇതൊരു സാമുദായികമോ, പ്രാദേശികമോ ആയ വിഷയമായി കാണാതെ ദേശീയ പ്രശ്നമായി കണക്കിലെടുത്ത് ഈ ക്രൂരതക്കെതിരെ ഇന്ത്യയിലെ മുഴുവൻ പ്രതിക്ഷ പാർട്ടികളും യോജിച്ച പ്രക്ഷോഭണത്തിന് തയ്യാറാകണമെന്നും യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു അഡ്മിനിസ്ട്രേറ്ററെ ഉടൻ തിരിച്ചുവിളിക്കണമെന്നും യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു ഓൺലൈനിൽ ചേർന്ന യോഗത്തിൽ വർക്കിങ്ങ് പ്രസിഡൻ്റ് ഐ. ശിഹാബുദ്ദീൻ കായംകുളം അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി.കെ.എ.കരീം വിഷയാവതരണം നടത്തി ചർച്ചയിൽ അഖിലേന്ത്യാ കോ-ഓഡിനേറ്റർ ഡോ: ഉവൈസ് സൈനുലബ്ദീൻ തിരുവനന്തപുരം, അഡ്വ: മുഹമ്മദ് പുഴക്കര, ഡോ: ഏ.ബി.അലിയാർ എറണാകുളം, എം.ഷംസുദ്ദീൻകുഞ്ഞ് കരുനാഗപ്പിള്ളി, ഫാറൂഖ് സഖാഫി ആലപ്പുഴ, ഇസ്മായിൽ ഫൈസി പാലക്കാട്, ഒ.വി.ജാഫർ കണ്ണൂർ, സഹൽ ക്ലാരി മലപ്പുറം, അഡ്വ: എം.മുഹമ്മദ്കുഞ്ഞി കാസർഗോഡ്, മൂസ പടന്നക്കാട്, ശിഹാബുദ്ദീൻ നിസാമി തൃശൂർ, യൂത്ത് കൗൺസിൽ നേതാക്കളായ ജലീൽ കായംകുളം, സിറാജുദ്ദീൻ മാലേത്ത് തുടങ്ങിയവർ പങ്കെടുത്തു

പി.കെ.എ കരീം
ജനറൽ സെക്രട്ടറി
മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി, ആലുവ
9744118587

You might also like

Leave A Reply

Your email address will not be published.