ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തില്‍ പിന്തുണയുമായി ഫുട്ബോള്‍ താരം സി കെ വിനീത്

0

ലക്ഷദ്വീപില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളേക്കുറിച്ച്‌ ആര്‍ക്കെങ്കിലും ശരിയായി അറിയുമോയെന്ന ചോദ്യത്തോടെയാണ് താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ഗുണ്ടാ ആക്‌ട് നടപ്പിലാക്കിയതുമടക്കമുള്ള നടപടികള്‍ക്കെതിരെയാണ് സി കെ വിനീതിന്റെ പ്രതികരണം. ഫേസ്ബുക്കിലാണ് ദ്വീപ് നിവാസികള്‍ നേരിടേണ്ടി വന്ന അനീതിയേക്കുറിച്ച്‌ സി കെ വിനീത് വിശദമാക്കിയത്.തീരത്തുള്ള ചെറിയ ദ്വീപ് താന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണെന്നും പക്ഷേ ഇന്ന് ഭരണപരമായ അനീതികള്‍ പൗരന്മാര്‍ക്ക് ദുസ്സഹമായി തീര്‍ന്നിരിക്കുകയാണെന്നും സി.കെ വിനീത് ഫേസ്ബുക്കിലെഴുതി. ലക്ഷദ്വീപിന്റെ മുന്‍ അഡ്മിനിസ്ട്രേറ്ററായ ദിനേശ്വര്‍ ശര്‍മയുടെ പെട്ടെന്നുള്ള മരണവും തുടര്‍ന്ന് മോദി സര്‍ക്കാര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിയമിച്ചതിന് പിന്നാലെയാണ് ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമായി തീര്‍ന്നതെന്നും വിനീത് പറഞ്ഞു.പ്രഫുല്‍ ഖോഡ പട്ടേല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ അയവുവരുത്തി. കൊവിഡ് വ്യാപനം തടയാനായി നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയത് ലക്ഷദ്വീപിലും വൈറസ് പടരാന്‍ കാരണമായി. സ്‌കൂള്‍ ക്യാന്റീനുകളില്‍ നിന്നും മാംസഭക്ഷണം നല്‍കുന്നതും പ്രഫുല്‍ പട്ടേല്‍ വിലക്കി.വളരെക്കുറച്ച്‌ വാഹനങ്ങള്‍ മാത്രമുള്ള ദ്വീപില്‍ റോഡുകള്‍ വലുതാക്കാനുള്ള ശ്രമങ്ങളേയും വിനീത് വിമര്‍ശിച്ചു. കാലിയായ ജയിലുകള്‍ ഉള്ളതും കുറ്റകൃത്യങ്ങള്‍ കുറവുമായ ദ്വീപില്‍ ഗുണ്ടാ ആക്‌ട് പ്രാവര്‍ത്തികമാക്കിയതെന്നതിനാണെന്നും വിനീത് ചോദിക്കുന്നു. ലക്ഷദ്വീപില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളേക്കുറിച്ച്‌ ആര്‍ക്കെങ്കിലും ശരിയായി അറിയുമോയെന്ന ചോദ്യത്തോടെയാണ് താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

You might also like

Leave A Reply

Your email address will not be published.