തെലങ്കാനയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതി

0

കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡിജിസിഎയുമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.ഒരു വര്‍ഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. ജനസംഖ്യ, ഭൂമിശാസ്ത്രം, ഒറ്റപ്പെട്ട മേഖല എന്നിവ പരിഗണിച്ചാവും ഡ്രോണ്‍ ഉപയോഗം. തെരഞ്ഞെടുത്ത മേഖലകളില്‍ മാത്രമായിരിക്കും ഡ്രോണുകള്‍ വഴി വാക്‌സിന്‍ എത്തിക്കുക. ഇതിലൂടെ വാക്‌സിന്‍ വിതരണം കൂടുതല്‍ വേഗത്തിലാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.പിന്നോക്ക മേഖലയില്‍ ഉള്‍പ്പെടെ വാക്‌സിന്‍ വിതരണം ഉറപ്പാക്കാനും മെഡിക്കല്‍ സപ്ലൈ വിതരണം മെച്ചപ്പെടുത്താനും സമ്ബര്‍ക്കം കുറയ്ക്കാനും ഡ്രോണ്‍ ഉപയോഗം സഹായിക്കുമെന്നും അധികൃതര്‍ കണക്കാക്കുന്നു. ഹൈദരാബാദ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെപികോപ്റ്റര്‍ എന്ന സ്റ്റാര്‍ട്ട് അപ്പാണ് ഡ്രോണ്‍ വഴി വാക്‌സിന്‍ വിതരണം ചെയ്യാം എന്ന ആശയവുമായി മുന്നോട്ട് വന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത്, പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷനുമായി ചേര്‍ന്ന് തെലങ്കാന സര്‍ക്കാരിന്റെ ആരോഗ്യ ഉപകരണ വിതരണ മേഖലയില്‍ സജീവമാണ് ഹെപികോപ്റ്റര്‍.

You might also like

Leave A Reply

Your email address will not be published.