ടൂറിസം സംരംഭകരും സംഘടനകളും മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ

0
 1. തൊഴിലാളികൾക്ക് പെൻഷൻ സ്കീം നടപ്പാക്കുക
 2. തൊഴിലാളികളുടെ ഇഎസ്ഐ പ്രീമിയം അടവ് സർക്കാർ ഏറ്റെടുക്കുക
 3. ടൂറിസം തൊഴിലാളികൾക്ക് 250 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കുക
 4. തൊഴിൽ നഷ്ടമായവർക്ക് സഹായ പാക്കേജ് പ്രഖ്യാപിക്കുക
 5. തൊഴിലാളികൾക്ക് മാസം 5000 രൂപ സബ്സിസ്റ്റൻസ് അലവൻസ് അനുവദിക്കുക
 6. കെഎസ്ഇബി ഡിസ്കണക്ഷൻ നിർത്തിവയ്ക്കുക
 7. ടൂറിസം സംരംഭങ്ങൾക്ക് കെട്ടിട നികുതിയും ലൈസൻസ് ഫീസും 1 വർഷത്തേക്ക് ഒഴിവാക്കുക
 8. ടൂറിസ്റ്റ് ടാക്സി കാറുകളുടെ വായ്പ തിരിച്ചടവിന് സാവകാശം നൽകുക
 9. കെഎഫ്സിയുടെ കരിമ്പട്ടികയിൽനിന്ന് ടൂറിസം മേഖലയെ ഒഴിവാക്കുക
 10. പഞ്ചായത്ത്, കോർപറേഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് നികുതി കുടിശികകൾക്ക് സാവകാശം നൽകുക
 11. ഹോട്ടലുകൾക്ക് വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കുക, ബില്ലിന്മേൽ ഇളവു നൽകുക
 12. സംരംഭകർക്ക് 2500 കോടി രൂപയുടെ ലോൺ കേരള ബാങ്ക് വഴിയോ സഹകരണസംഘങ്ങൾ വഴിയോ നൽകുക
 13. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സഹായ പദ്ധതിയിലെ അപ്രായോഗിക നിബന്ധനകൾ ഒഴിവാക്കാൻ ഇടപെടുക.
 14. ഹൗസ് ബോട്ടുകളുടെ ഫീസുകളും ഫൈനുകളും ഒഴിവാക്കുക
 15. പ്രായഭേദമെന്യേ ടൂറിസം മേഖലയിലുള്ളവർക്ക് വാക്സീൻ ഉറപ്പാക്കുക

കൊല്ലം ഹുസ്ബോട്ട് ഓണഴ്‌സ് &ടൂർഓപ്പറേറ്റർ നെതൃത്തത്തിൽ പ്രതിഷെതം സംഘടിപ്പിച്ചു ഹൗസ്ബോട്ട് ഓണഴ്‌സ് നു വെണ്ടി പ്രിസിഡന്റ് സദീപ് കുമാർ, രാജീവ്‌, ഹാരിസ്, റിയാസ് തുടങ്ങിയവർ പങ്കാടുത്തു.സുസ്ഥിര വികസനത്തിൽ കേരളത്തിന് നൂറിൽ 70 മാർക്ക്; യുപിക്ക് 55, പിന്നിൽ ബിഹാർ
കോവിഡിനെത്തുടർന്നു പ്രതിസന്ധിയിലായ ടൂറിസം മേഖലയ്ക്കു സർക്കാർ പ്രഖ്യാപിച്ച 455 കോടി രൂപയുടെ വായ്പാ പദ്ധതിയിൽ ഇതുവരെ വായ്പ ലഭിച്ചത് അമ്പതോളം പേർക്കു മാത്രം.

ബാങ്കുകൾ വായ്പ നൽകാൻ തയാറാകുന്നില്ലെന്ന പരാതിയെത്തുടർന്നു ബാങ്കുകളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ലെന്നു ടൂറിസം സംരംഭകർ പറയുന്നു.ടൂറിസം മേഖലയിലെ 5000 സംരംഭകർക്കു 355 കോടിയും തൊഴിലാളികൾക്കു 100 കോടിയും വായ്പയായി നൽകാനായിരുന്നു പദ്ധതി.

ഇതു പ്രഖ്യാപിച്ചിട്ട് 10 മാസത്തോളമായി. ആദ്യ വർഷത്തെ പലിശയുടെ പകുതി സബ്സിഡിയായി നൽകാനായിരുന്നു ടൂറിസം വകുപ്പിന്റെ തീരുമാനം ഗുരുതര പ്രതിസന്ധിയിലായ ടൂറിസം മേഖലയെ അവഗണിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംരംഭകർ നാളെ കരിദിനം ആചരിക്കുന്നു. ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്ന 20 ലക്ഷത്തോളം പേരുടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് കോവിഡ് വ്യാപനത്തിനിടയിലും തൊഴിലാളി ദിനത്തിൽ കരിദിനം ആചരിക്കേണ്ടി വന്നതെന്ന് സംരംഭകർ പറയുന്നു.


അതിഥി തൊഴിലാളികൾക്കു വരെ സംരംക്ഷണം നൽകുന്ന സർക്കാർ ടൂറിസം മേഖലയിലുള്ളവരെ പാടേ തഴയുകയായിരുന്നുവെന്നാണ് പരാതി. പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾക്കു പോലും സർക്കാർ തയാറായില്ല. ഒട്ടേറെ നിർദേശങ്ങൾ ടൂറിസം മേഖലയിലെ സംഘടനകൾ സമർപ്പിച്ചെങ്കിലും സർക്കാർ പ്രതികരിച്ചില്ല. കരിദിനത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ കറുപ്പണിഞ്ഞു പ്രതിഷേധിക്കാനാണ് സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. 

You might also like

Leave A Reply

Your email address will not be published.