കോവിഡ്​ രോഗികള്‍ക്കായി മെഡിക്കല്‍ ഉപദേശക ഹൈല്‍പ്​ ലൈന്‍ തുടങ്ങി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി

0

ട്വിറ്ററിലൂടെയാണ്​ രാഹുല്‍ ഹെല്‍പ്​ ലൈന്‍ തുടങ്ങിയ കാര്യം അറിയിച്ചത്​. കോവിഡ്​ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ്​ രാഹുല്‍ ഗാന്ധിയുടെ നടപടി.ഇന്ത്യ ഒരുമിച്ച്‌​ സ്വന്തം ജനങ്ങളെ സഹായിക്കേണ്ട സമയമാണിത്​. ഹലോ ഡോക്​ടര്‍ എന്ന പേരില്‍ മെഡിക്കല്‍ അഡ്വൈസറി ഹൈല്‍പ്​ ലൈനിന്​ തുടക്കം കുറിക്കുകയാണ്​. സഹായം വേണ്ടവര്‍ +919983836838 എന്ന നമ്ബറില്‍ വിളിക്കണമെന്ന്​ രാഹുല്‍ ഗാന്ധി ട്വീറ്റ്​ ചെയ്​തു.ഡോക്​ടര്‍മാരോട്​ എ.ഐ.സി.സിയുടെ ഹലോ ഡോക്​റി​െന്‍റ ഭാഗമാവാന്‍ അഭ്യര്‍ഥിക്കുകയാണ്​. കോവിഡ്​ രോഗികള്‍ വിളിക്കു​േമ്ബാള്‍ ഡോക്​ടര്‍മാര്‍ക്ക്​ വിലപ്പെട്ട അറിവുകള്‍ പങ്കു​വെക്കാന്‍ കഴിയും. സമാനതകളില്ലാത്ത ഈ ആരോഗ്യപ്രതിസന്ധിയില്‍ പരസ്​പരം പിന്തുണക്കുകയും പ്രത്യാശ നല്‍കുകയുമാണ്​ വേണ്ടത്​. നിങ്ങളൊരു ഡോക്​ടറാണ്​ ദയവായി ഹലോ ഡോക്​ടറില്‍ രജിസ്​റ്റര്‍ ചെയ്യണമെന്ന്​ രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു.

You might also like

Leave A Reply

Your email address will not be published.