ഇന്ത്യയില്‍ അതിവേഗം പകരുന്ന കൊവിഡ് വകഭേദത്തിന്റെ സാന്നിധ്യം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

0

2020 ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 വകഭേദത്തിന്റെ സാന്നിധ്യമാണ് വിവിധ രാജ്യങ്ങളില്‍ രേഖപ്പെടുത്തിയത്.ഇന്ത്യക്ക് പുറമെ ബ്രിട്ടണിലും ഈ വകഭേദം വ്യാപിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന.ലോകാരോഗ്യസംഘടനയുടെ പരിധിയിലുള്ള ആറ് മേഖലകളിലെ 4,500 സാമ്ബിളുകളിലാണ് ബി 1.617 വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
കൊവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാള്‍ അപകടകാരിയാണ് ബി.1.617 വകഭേദം. ആളുകളിലേക്കു പകരാനും ആരോഗ്യശേഷി കുറയ്ക്കാനും ഈ വകഭേദത്തിനു സാധിക്കും. മറ്റു രാജ്യങ്ങളില്‍ ബി.1.617 വകഭേദത്തിന്റെ സാന്നിധ്യം അതിവേഗം വര്‍ധിക്കുന്നതായി ആരോഗ്യസംഘടന വ്യക്തമാക്കി. ഈ വകഭേദത്തിന്റെ കേസുകള്‍ ഇന്ത്യ കൂടാതെ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ബ്രിട്ടനിലാണ്. ഇത് ആശങ്കയ്ക്ക് വക നല്‍കുന്നതായി ആരോഗ്യസംഘടന പറഞ്ഞു.ബ്രിട്ടന്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ബി.1.617 ഉള്‍പ്പെടുത്താന്‍ സംഘടന തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ബി 1.617 വകഭേദം അതിവേഗം പടരുകയാണെന്ന ജിനോം ഡാറ്റ ലോകാരോഗ്യ സംഘടനാ പുറത്തു വിട്ടിരുന്നു.

You might also like

Leave A Reply

Your email address will not be published.