അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനായ ഫിഫയാണ് ഇക്കാര്യം അറിയിച്ചത്. 71-ാമത് ഫിഫ കോണ്‍ഗ്രസിലാണ് മത്സരങ്ങള്‍ക്കുള്ള തീയതികള്‍ പ്രഖ്യാപിച്ചത്. 2022 ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് അണ്ടര്‍ 17 വനിത ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ വെച്ച് നടക്കുക. 2020 ല്‍ ഇന്ത്യ ആതിഥേയരായി നടക്കേണ്ടിയിരുന്ന മത്സരമായിരുന്നു ഇത്. എന്നാല്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ലോകകപ്പ് 2021 ലേക്ക് ആദ്യം മാറ്റി. എന്നാല്‍ കോവിഡ് ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും തീയതി പുതുക്കിയത്. വനിതകളുടെ ലോകകപ്പ് ഫുട്ബോള്‍ ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായാണ് വെച്ചാണ് നടക്കുക. 2023 ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 20 വരെയാണ് മത്സരങ്ങള്‍. 2022 ഓഗസ്റ്റ് 10 മുതല്‍ 28 വരെ വനിതകളുടെ അണ്ടര്‍ 20 ലോകകപ്പ് കോസ്റ്ററിക്കയിലും നടക്കും.