സൗദിക്ക്​ പിന്നാലെ ഇന്ത്യയി​ലേക്ക്​ ഓക്​സിജന്‍ കണ്ടയ്​നറുകള്‍ അയച്ച്‌​ യു.എ.ഇയും

0

തിങ്കളാഴ്​ച രാത്രിയാണ്​ ഇന്ത്യയില്‍ നിന്നെത്തിയ വിമാനത്തില്‍ ക്രയോജനിക്​ ഓക്​സിജന്‍ കണ്ടയ്​നറുകള്‍ അയച്ചത്​. ഇക്കാര്യം യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍ സ്​ഥിരീകരിച്ചു.എയര്‍ഫോഴ്​സി​െന്‍റ സി 17 വിമാനത്തിലാണ്​ ഓക്​സിജന്‍ അയച്ചത്​. കഴിഞ്ഞ ദിവസം സൗദിയില്‍ നിന്ന്​ 80 മെട്രിക്​ ടണ്‍ ലിക്വിഡ്​ ഓക്​സിജനും നാല്​ ഐ.എസ്​.ഒ ക്രയോജനിക്​ ടാങ്കുകളും അയച്ചിരുന്നു.യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ്​ അബ്​ദല്ല ബിന്‍ സായിദ്​ ആല്‍ നെഹ്​യാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയ്​ശങ്കറുമായി ഫോണില്‍ വിളിച്ച്‌​ സംസാരിച്ച്‌​ പിന്തുണ അറിയിച്ചു. ഇതിന്​ പിന്നാലെയാണ്​ കണ്ടയ്​നറുകള്‍ അയക്കാനുള്ള വിമാനം ഇന്ത്യയില്‍ നിന്ന്​ ദുബൈയിലെത്തിയത്​. യു.എ.ഇയുടെ സ്​നേഹത്തിനും പിന്തുണക്കും നന്ദി അറിയിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയ്​ശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.

You might also like

Leave A Reply

Your email address will not be published.