പോളിങ് ബൂത്തിലെ വെളിച്ചക്കുറവ് മൂലം മേല്‍ക്കൂരയുടെ ഓടിളക്കി വോട്ടെടുപ്പ്

0

കോഴിക്കോട് കക്കോടി പഞ്ചായത്തിലെ മാതൃ ബന്ധു വിദ്യാശാല യു.പി സ്കൂളിലെ 131 എ ഓക്സിലറി ബൂത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയയെ നാണിപ്പിക്കുന്ന തരത്തില്‍ വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യേണ്ടി വന്നത്.വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴു മണിയോടെ തന്നെ വെളിച്ചക്കുറവ് അനുഭവപ്പെട്ട വോട്ടര്‍മാര്‍ ബൂത്ത് കണ്‍വീനര്‍ എ.കെ. ബാബുവിനെയും ചെയര്‍മാന്‍ മനോജ് ചീക്കപ്പറ്റയെയും പരാതി അറിയിച്ചു. ഇതേ തുടര്‍ന്ന് പ്രിസൈഡിങ് ഓഫിസറെ വിവരം അറിയിച്ചു. കൃത്യമായി ചിഹ്നം കാണാന്‍ പ്രയാസമുള്ളതായി ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ മേല്‍ക്കൂരയിലെ ഓട് ഇളക്കാന്‍ തീരുമാനിച്ചു.വെളിച്ചം കിട്ടുംവിധം ഓടിളക്കി മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്. വെളിച്ചക്കുറവ് സംബന്ധിച്ച്‌ തിങ്കളാഴ്ച വൈകീട്ടു തന്നെ അധികൃതര്‍ക്ക് സൂചന നല്‍കിയിരുന്നത് ഗൗനിക്കാതിരുന്നതാണ് പ്രയാസം സൃഷ്ടിച്ചത്. വെളിച്ചക്കുറവ് കാരണം വോട്ട് ചെയ്യുന്നതിന്‍റെ പിന്‍ ഭാഗം മറച്ചതുമില്ല. 132 എയിലെ മറയുടെ ഒരു ഭാഗം പൊളിച്ചു വിടര്‍ത്തിയാണ് പ്രശ്നം പരിഹരിച്ചത്.

You might also like

Leave A Reply

Your email address will not be published.