കുവൈറ്റില്‍ ക​ര്‍​ഫ്യൂ ലം​ഘി​ച്ച​തി​ന്​ 31​ പേരെ അറസ്റ്റ് ചെയ്തിരിക്കുന്നു

0

19​​​​ കു​വൈ​ത്തി​ക​ളും 12​​ വി​ദേ​ശി​ക​ളു​മാ​ണ്​ അറസ്റ്റില്‍ ആയിരിക്കുന്നത്. കാ​പി​റ്റ​ല്‍ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ ര​ണ്ടു​പേ​ര്‍, ഹ​വ​ല്ലി ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ ര​ണ്ടു​പേ​ര്‍, ഫ​ര്‍​വാ​നി​യ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ 11 പേ​ര്‍, ജ​ഹ്​​റ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ എ​ട്ടു​പേ​ര്‍, മു​ബാ​റ​ക്​ അ​ല്‍ ക​ബീ​ര്‍ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ ര​ണ്ടു​പേ​ര്‍, അ​ഹ്​​മ​ദി ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ ആ​റു​പേ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ക​ര്‍​ഫ്യൂ ലം​ഘി​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​​മെ​ന്നും സ്വ​ദേ​ശി​ക​ള്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യിരിക്കുന്നു.നി​ല​വി​ല്‍ വൈ​കീ​ട്ട്​ ആ​റു​മു​ത​ല്‍ പു​ല​ര്‍​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ രാ​ജ്യ​ത്ത്​ ക​ര്‍​ഫ്യൂ നിലനില്‍ക്കുന്നത്. രാ​ത്രി എ​ട്ടു​വ​രെ റെ​സി​ഡ​ന്‍​ഷ്യ​ല്‍ ഏ​രി​യ​ക​ളി​ല്‍ ന​ട​ക്കാ​ന്‍ പ്ര​ത്യേ​കാ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഏ​പ്രി​ല്‍ എ​ട്ടു​മു​ത​ല്‍ ക​ര്‍​ഫ്യൂ സ​മ​യ​ത്തി​ലും ന​ട​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ സ​മ​യ​ത്തി​ലും മാ​റ്റ​മു​ണ്ട്.

You might also like

Leave A Reply

Your email address will not be published.