ഓഹരി സൂചികകള്‍ ഉയര്‍ന്ന നിലവാരത്തില്‍ ക്ലോസ്‌ചെയ്തു

0

മുംബൈ: സെന്‍സെക്‌സ് 259.62 പോയന്റ് നേട്ടത്തില്‍ 48,803.68ലും നിഫ്റ്റി 76.70 പോയന്റ് ഉയര്‍ന്ന് 14,581.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം രണ്ടുലക്ഷം പിന്നിട്ടതാണ് തുടക്കത്തില്‍ വിപണിയെ ബാധിച്ചത്. നേരിയ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകള്‍ നഷ്ടത്തിലായി. അവസാന മണിക്കൂറിലാണ് വിപണി കുതിച്ചത് .വിപ്രോ, അദാനി പോര്‍ട്‌സ് , ടിസിഎസ്, സിപ്ല, ഒഎന്‍ജിസി, തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ഐഷര്‍ മോട്ടോഴ്‌സ്, ഗ്രാസിം, ഇന്‍ഫോസിസ്, മാരുതി സുസുകി, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ബിഎസ്‌ഇയിലെ 1226 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1611 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 162 ഓഹരികള്‍ക്ക് മാറ്റമില്ല.

You might also like

Leave A Reply

Your email address will not be published.