1,71000 കോടി രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന വാരണാസി – ഡല്‍ഹി അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്കായുള്ള സര്‍വ്വേ ആരംഭിച്ചു
മണ്ടുവാഡി-പ്രയാഗ്‌രാജ് അതിവേഗ പാതയിലാണ് സര്‍വ്വേ നടത്തുന്നത്.ഭദോഹിയില്‍ നിന്നും ആരംഭിച്ച സര്‍വ്വേ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. പാതയിലൂടെ ബുള്ളറ്റ് ട്രെയിനിന്റെ സഞ്ചാരം സുഗമമാകുമോയെന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. സര്‍വ്വേയ്ക്ക് ശേഷം റിപ്പോര്‍ട്ട് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് കൈമാറും.രാജ്യത്തെ രണ്ടാമത്തെ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയാണ് വാരണാസി- ഡല്‍ഹി പദ്ധതി. 800 കിലോ മീറ്ററോളം ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മഥുര, ആഗ്ര, ലക്‌നൗ, അയോദ്ധ്യ, പ്രയാഗ് രാജ്, ഭദോഹി എന്നീ മേഖലകളെ ബന്ധിപ്പിക്കുന്നു. 2026 ല്‍ നിര്‍മ്മാണം ആരംഭിക്കുന്ന മെട്രോ റെയില്‍ പദ്ധതി 2030 ല്‍ പൂര്‍ത്തീകരിക്കും.