1507ല്‍ ഖോര്‍ ഫക്കാന് ആക്രമിക്കാനെത്തിയ പോര്‍ച്ചുഗീസുക്കാരെ ചെറുത്ത് തോല്പ്പിക്കുന്നതിനിടയില് രക്തസാക്ഷികളായ യോദ്ധാക്കളെ അനുസ്മരിക്കാന്‍ തീര്‍ത്ത ‘റെസിസ്റ്റന്‍സ് സ്മാരകം’ ഷാര്‍ജ മ്യൂസിയംസ് അതോറിറ്റിയുടെ കുടക്കീഴില് വരുന്ന ഈ സ്മാരകം 393 മീറ്റര്‍ വിസ്തൃതിയില്‍ ഒരു പര്വതശിഖരത്തിലാണ് സ്ഥിതി ചെയ്യുന്നത്.നഗരത്തിെന്റ ചരിത്രം ഉയര്‍ത്തിക്കാട്ടാനും അധിനിവേശ സമയത്ത് തങ്ങളുടെ നഗരത്തെ സംരക്ഷിക്കുന്നതിനുമായി ജീവന് ബലിയര്‍പ്പിച്ച ഖോര്‍ ഫക്കാെന്റ ധീരമക്കളുടെ കഥ പറയുന്ന വിധത്തിലാണ് ഇതിെന്റ നിര്‍മാണം.പൂര്‍ണമായും ഗ്ലാസില്‍ നിര്‍മിച്ച ഈ സ്മാരക മന്ദിരത്തിലിരുന്നാല് അടയാളപ്പാറകളെ തഴുകി തലോടുന്ന ഖോര്‍ ഫക്കാന് കടലിെന്റ മനോഹാരിത ആസ്വദിക്കാം. 898 മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന കെട്ടിടത്തിലെ വിശ്രമസ്ഥലത്തെ രണ്ടു ഹാളുകളായി തിരിച്ചിരിക്കുന്നു.40 പേര്‍ക്ക് സിനിമ കാണാനുള്ള തിയറ്ററും ഒരുക്കിയിട്ടുണ്ട്.ഹെല്മറ്റിെന്റ ആകൃതിയില്‍ നിര്‍മിച്ച രണ്ടാമത്തെ ഹാളില്‍ പറങ്കികളെ തുരത്തിയോടിക്കാന്‍ ഖോര്‍ ഫക്കാന് യോദ്ധാക്കള്‍ ഉപയോഗിച്ച ആയുധങ്ങളും വസ്ത്രങ്ങളുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.ലിഫ്റ്റുകള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍, വിശ്രമമുറികള്‍, വീല്‍ചെയര്‍ ആക്സസ് റാമ്ബുകള്‍ എന്നിവയും കെട്ടിടത്തിലുണ്ട്.പ്രവര്‍ത്തന സമയം റെസിസ്റ്റന്‍സ് സ്മാരകം ആഴ്ചയിലുടനീളം രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയും വെള്ളിയാഴ്ച വൈകീട്ട് നാലുമുതല്‍ രാത്രി എട്ടുവരെയുമാണ് പ്രവര്‍ത്തിക്കുക.ഈ ലാന്‍ഡ്മാര്‍ക്ക് നഗരത്തിെന്റ ആധികാരിക ഭൂതകാലത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നേടാന്‍ ആളുകളെ സഹായിക്കുകയും ഭാവിയിലേക്ക് പോകുമ്ബോള്‍ അത് നിര്‍മിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.ഖോര്‍ ഫക്കാെന്റ ആധികാരിക ചരിത്രത്തെക്കുറിച്ചുള്ള സന്ദര്‍ശകരുടെ അറിവ് സ്മാരകം സമൃദ്ധമാക്കുന്നുവെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. സ്മാരകം സന്ദര്‍ശിക്കുന്നവര്‍ക്ക് ‘ഖോര്‍ ഫക്കാന് 1507’ സിനിമ കാണാന്‍ അവസരമുണ്ട്.ഇതിലൂടെ ഇരുവിഭാഗവും തമ്മിലുള്ള ഇതിഹാസ യുദ്ധത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയും. ഷാര്‍ജ ഭരണാധികാരിയുടെ ചരിത്രപരമായ ഒരു കൃതിയെ അടിസ്ഥാനമാക്കി മൗറീസ് സ്വീനിയും ബെന്‍ മോളും സംവിധാനം ചെയ്ത പീരിയഡ് ഫിലിം ഷാര്‍ജയുടെയും പ്രദേശത്തിെന്ററയും ചരിത്രം രൂപപ്പെടുത്തുന്ന സംഭവങ്ങളെ വിവരിക്കുന്നു. 2020 ഡിസംബറില്‍ ഇത് പ്രദര്‍ശിപ്പിച്ചിരുന്നു.