‘യോഗ, അത് ഒരു പ്രകടനമല്ല, ജീവിതശൈലിയാണ്.” റിമി കുറിച്ചു

0

യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളുമായാണ് ഇത്തവണ ഗായികയും അവതാരകയുമായ റിമി ടോമി സമൂഹമാധ്യമത്തിലെത്തിയിരിക്കുന്നത്. ചിത്രത്തിനൊപ്പം താരം പങ്കുവച്ച കുറിപ്പും ആരാധകരുടെ ഇടയില്‍ തരംഗമായിട്ടുണ്ട്. യോഗ എന്നത് ഒരു പെര്‍ഫോമന്‍സ് അല്ലെന്നും അത് ജീവിതശൈലിയുടെ ഭാഗമാണെന്നും റിമി പറയുന്നു.സുഹൃത്തും ഗായികയുമായ ജ്യോത്സ്നയ്ക്കു നന്ദി പറഞ്ഞു കൊണ്ടാണ് റിമിയുടെ പോസ്റ്റ്. യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും ജ്യോത്സ്നയും ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.“ഒരു വ്യക്തിയില്‍ ജന്മനാ ഉള്ള ശക്തിയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു രഹസ്യം. ഇത് നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ചെറുപ്പവും ഊര്‍ജസ്വലവുമാക്കും. താരാ സുദര്‍ശനന്‍ എന്ന പരിശീലകയുടെ സഹായത്തോടെയാണ് ഞാന്‍ യോഗ ചെയ്യുന്നത്. താര എനിക്കു വെറുമൊരു പരിശീലക മാത്രമല്ല. യോഗയെക്കുറിച്ചു കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനുമായി എനിക്കൊപ്പം സഞ്ചരിക്കുന്ന പ്രിയ സുഹൃത്താണ്. നിങ്ങളും യോഗ ചെയ്യാന്‍ പരിശ്രമിക്കൂ. യോഗയിലൂടെ സമഗ്രമായ രോഗശാന്തിയും അതിന്റെ മഹത്തായ ശക്തിയും അനുഭവിക്കാന്‍ നിങ്ങള്‍ക്കും സാധിക്കും’, റിമി ടോമി കുറിച്ചു.റിമി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ചുരുങ്ങിയ സമയത്തിനകം വൈറലായി. ഇതിനു മുന്‍പ് വര്‍ക്കൗട്ട് വിഡിയോകള്‍ താരം പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും യോഗ ചിത്രങ്ങള്‍ ആരാധകര്‍ക്കു പുതുമയാണ്. നിരവധി പേരാണ് പോസ്റ്റിനു കമന്റുകളുമായി എത്തിയിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.