മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോഹ്ലി

0

 ടി20 ക്രിക്കറ്റില്‍ 3000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ഇറങ്ങും മുമ്ബ് 2928 റണ്‍സായിരുന്നു കോഹ്‌ലിയുടെ ടി20 കരിയറിലെ റണ്‍സ്. മത്സരത്തില്‍ 72 റണ്‍സ് നേടിയതോടെ 3001 റണ്‍സായി താരത്തിന്.ശരാശരി നോക്കിയാലും സ്ട്രൈക്ക് റേറ്റ് പരിശോധിച്ചാലും കോഹ്ലി മറ്റ് താരങ്ങള്‍ക്കിടയില്‍ മുന്നിട്ട് നില്‍ക്കുന്നു. 87 മത്സരങ്ങളില്‍ നിന്നാണ് കോഹ്ലി 3001 തന്റെ ടി20 കരിയറില്‍ കൂട്ടിച്ചേര്‍ത്തത്. സ്ട്രൈക്ക് റേറ്റ് 138.35. ശരാശരിയാവട്ടെ 50.86ഉം. പുറത്താവാതെ 94 റണ്‍സാണ് കോഹ്‌ലിയുടെ ഉയര്‍ന്ന സ്കോര്‍. അതേസമയം ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചു.

You might also like

Leave A Reply

Your email address will not be published.