ഇപ്പോഴിതാ താരം മെഗാസ്റ്റാര്‍ മമ്മൂട്ടിയും അദ്ദേഹത്തിന്റെ മകന് ദുല്‍ഖര്‍ സല്‍മാനുമായിട്ടുള്ള സൗഹൃഹത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെയാണ് വിനോദ് മനസ് തുറന്നത്.ചിത്രം ആദ്യം കണ്ട് വിളിച്ച് പറഞ്ഞത് മമ്മൂക്ക ആണെന്നുള്ളതാണ്. ഗംഭീരമായി ചെയ്തു. താനിനീ സിനിമ ചെയ്യാനാണ് മമ്മൂക്ക പറഞ്ഞത്. നിന്റെ കഥാപാത്രം ഒരു മീറ്റര്‍ വീടാതെ മനോഹരമാക്കി. രണ്ട് അവാര്‍ഡ് കിട്ടിയ സന്തോഷം പറഞ്ഞപ്പോള്‍ തീര്‍ന്നില്ല ഇനിയും നിനക്ക് കിട്ടാന്‍ ഇരിക്കുന്നേ ഉള്ളു എന്നാണ് അദ്ദേഹം പറഞ്ഞത്.ദുല്‍ഖറിന്റെ കൂടെയും രണ്ട് സിനിമ ചെയ്തു. നല്ല ബന്ധമാണ്. ഇപ്പോഴുള്ള യുവതാരങ്ങളില്‍ ഏറ്റവും ഇഷ്ടമുള്ള നടന് ദുല്‍ഖറാണ്.മമ്മൂക്കയുടെ എല്ലാ ക്വാളിറ്റിയും കിട്ടിയ താരമാണ് ദുല്‍ഖര്‍. എങ്ങനെ പെരുമാറാണം തുടങ്ങി എല്ലാം കൊണ്ടും പുതിയ തലമുറയ്ക്ക് റോള്‍മോഡല്‍ ആക്കാന്‍ പറ്റിയ ആളാണ് ദുല്‍ഖര്‍.