ജീവനക്കാരനെ കടിച്ചു; ബൈഡന്‍റെ പട്ടികളെ വൈറ്റ്​ഹൗസില്‍നിന്ന്​’നാടുകടത്തി’

0

വൈറ്റ്​ഹൗസിലെ ജീവനക്കാരോട്​ ഇവരുടെ സമീപനം അത്ര ശരിയല്ലാത്തതാണ്​ വളര്‍ത്തുനായ്​ക്കള്‍ക്ക്​ പണിയായത്​. വൈറ്റ്​ഹൗസ്​ ജീവനക്കാരിലൊരാളെ ദിവസങ്ങള്‍ക്ക്​ മുമ്ബ്​ നായ കടിച്ചിരുന്നു. പരിക്ക്​ ഗുരുതരമാണോ എന്നറിയില്ലെങ്കിലും ഇവരെ ഇനിയും തുടരാന്‍ അനുവദിക്കുന്നത്​ അപകടം ചെയ്യുമെന്ന്​ കണ്ടാണ്​ കഴിഞ്ഞയാഴ്ച ‘നാടുകടത്തുന്നതി’ല്‍ കലാശിച്ചത്​.മൂന്നു വയസ്സ്​ മാത്രം പ്രായമുള്ള ‘മേജര്‍’ എന്ന നായയുടെ സ്വഭാവം വൈറ്റ്​ഹൗസിനെ അടുത്തായി മുനയിലാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടു നായ്​ക്കളില്‍ ഇളയതാണെങ്കിലും സ്വഭാവത്തില്‍ കാര്‍ക്കശ്യക്കാരനാണ്​. വൈറ്റ്​ഹൗസിലെത്തുന്ന ജീവനക്കാര്‍ക്കു നേരെ ചാടിയും കുരച്ചോടിച്ചും ചി​ലപ്പോഴെങ്കിലും ചാടിവീണും ‘മേജറു’ടെ ആക്രമണ സ്വഭാവം വിമര്‍ശനത്തിനിടയാക്കിയിരുന്നു. അതിനിടെയാണ്​ ഒരാള്‍ക്ക്​ കടിയേല്‍ക്കുന്നത്​. ഇതോടെ മറ്റൊരു വഴിയില്ലെന്നു കണ്ടാണ്​ നാടുകടത്താന്‍ തീരുമാനമെടുത്തത്​. ജനുവരിയില്‍ വന്ന ഇരുവരും ഇതോടെ അതിവേഗം വൈറ്റ്​ഹൗസിന്​ പുറത്തായി.13കാരനായ ‘ചാമ്ബി​’നോടും ‘മേജറോടും’ ത​െന്‍റ ഒടുങ്ങാത്ത അഭിനിവേശം അടുത്തിടെ ടെലിവിഷന്‍ അഭിമുഖത്തില്‍ ബൈഡന്‍ പത്​നി ജില്‍ ബൈഡന്‍ വ്യക്​തമാക്കിയിരുന്നു.

You might also like

Leave A Reply

Your email address will not be published.


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/thepeopl/...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51